Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്ഷേമ പെൻഷൻ 1600 രൂപയാക്കി; തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും    ബജറ്റിൽ ഊന്നൽ
cancel
Homechevron_rightNewschevron_rightKeralachevron_rightക്ഷേമ പെൻഷൻ 1600...

ക്ഷേമ പെൻഷൻ 1600 രൂപയാക്കി; തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ബജറ്റിൽ ഊന്നൽ

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ക്ഷേമ പെൻഷൻ 1600 രൂപയാക്കി ഉയർത്തിയും തൊഴിലിനും ഉന്നത വിദ്യാഭ്യാസത്തിനും ഊന്നൽ നൽകിയുമുള്ള ഇടതു സർക്കാറിന്‍റെ അവസാന ബജറ്റ്​ ധനമന്ത്രി തോമസ്​ ഐസക്​ നിയമസഭയിൽ​ അ​വ​ത​രി​പ്പിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ്​ തോമസ്​ ഐസക്​ അവതരിപ്പിച്ചത്​. സർവ മേഖലയേയും സ്​പർശിച്ചായിരുന്നു ബജറ്റ്​ പ്രസംഗം. തൊഴിൽമേഖലക്കും ഉന്നത വിദ്യാഭ്യാസത്തിനുമാണ്​ ഈ വർഷത്തെ ബജറ്റിൽ ഊന്നൽ നൽകുന്നത്​. മുൻ വർഷങ്ങളിലേത്​ പോലെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്നുണ്ട്​.

എട്ട്​ ലക്ഷത്തോളം തൊഴിലുകൾ സൃഷ്​ടിക്കുമെന്നാണ്​ ബജറ്റ്​ പ്രഖ്യാപനം. തൊഴിൽ പരിശീലനവും കോവിഡ്​ മൂലം തൊഴിൽ നഷ്​ടമായവർക്കുള്ള പ്രത്യേക ആനുകൂല്യങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്​. സ്​ത്രീകളെ തൊഴിൽ മേഖലയിലേക്ക്​ തിരിച്ചെത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും പ്രഖ്യാപിച്ചു​. കഴിഞ്ഞ ബജറ്റുകളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനാണ്​ ഊന്നൽ നൽകിയതെങ്കിൽ ഇത്തവണ അത്​ ഉന്നത വിദ്യാഭ്യാസ മേഖലക്കാണ്​. പുതിയ തസ്​തികകൾ സൃഷ്​ടിച്ചും ക്ലാസ്​ മുറികൾ ഡിജിറ്റലാക്കിയും പശ്​ചാത്തല സൗകര്യമൊരുക്കിയും മികവിന്‍റെ കേന്ദ്രങ്ങൾ ആരംഭിച്ചും ഒഴിവുകൾ നികത്തിയുമെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക്​ ഉയർത്താൻ ബജറ്റ്​ ലക്ഷ്യമിടുന്നു.

മുൻവർഷങ്ങളിലേത്​ പോലെ ക്ഷേമപ്രവർത്തനങ്ങൾക്ക്​ വലിയ പ്രാധാന്യം ഈ ബജറ്റ്​ നൽകുന്നുണ്ട്​. ക്ഷേമ പെൻഷനുകൾ 1600 രൂപയാക്കി വർധിപ്പിച്ചതാണ്​ ഈ മേഖലയിലെ പ്രധാന പ്രഖ്യാപനം. ലൈഫ്​ പദ്ധതി വഴി കൂടുതൽ വീടുകൾക്ക്​ അനുമതി നൽകി​. റേഷൻകടകൾ വഴി വെള്ള, നീല കാർഡുകൾക്ക്​ അധിക അരി വിതരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. ജനപ്രതിനിധകളുടേത്​ ഉൾപ്പടെ വിവിധ മേഖലകളിൽ​ പ്രവർത്തിക്കുന്നവരുടെ ഓണറേറിയം വർധിപ്പിച്ചിട്ടുണ്ട്​. പ്രവാസി ക്ഷേമത്തിനായും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്​​.

Show Full Article

Live Updates

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaacbudget
Next Story