Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന ബജറ്റ് മാർച്ച് 11ന്; നിയമസഭ ​സമ്മേളനം രണ്ട് ഘട്ടമായി

text_fields
bookmark_border
kerala assembly
cancel

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബജറ്റ് മാർച്ച് 11ന് അവതരിപ്പിക്കും. രണ്ട് ഘട്ടങ്ങളിലായാവും ഈ വർഷത്തെ ബജറ്റ് സമ്മേളനം നടക്കുക. ഫെബ്രുവരി 18 മുതലാണ് സമ്മേളനം ആരംഭിക്കുക.

നയപ്രഖ്യാപനത്തിനും നന്ദിപ്രമേയ ചർച്ചക്കും ശേഷം സമ്മേളനം പിരിയും. പിന്നീട് ഫെബ്രുവരി 25 മുതൽ മാർച്ച് 10 വരെ സ​ഭ സമ്മേളനം ഉണ്ടാവില്ല. പിന്നീട് മാർച്ച് 10ാം തീയതിയായിരിക്കും ബജറ്റിനായി നിയമസഭ സമ്മേളിക്കുക .ബജറ്റിന് മുന്നോടിയായുള്ള നയപ്രഖ്യാപനത്തിനും മന്ത്രിസഭ യോഗം അംഗീകാരം നൽകി.

ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിടാത്തതിനെ തുടർന്നായിരുന്നു ബജറ്റ് സമ്മേളനത്തിനുള്ള തീയതി വൈകുന്നതെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതിന് പിന്നാലെയാണ് ബജറ്റ് സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State budget on March 11; The assembly session was in two phases
Next Story