Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ബജറ്റ്;...

സംസ്ഥാന ബജറ്റ്; അടിയന്തര ഘട്ടങ്ങൾക്കായി 50 ലക്ഷം വരെ കലക്ടർ ഫണ്ട്

text_fields
bookmark_border
സംസ്ഥാന ബജറ്റ്; അടിയന്തര ഘട്ടങ്ങൾക്കായി 50 ലക്ഷം വരെ കലക്ടർ ഫണ്ട്
cancel

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനും മറ്റ് പ്രധാനപ്പെട്ട പദ്ധതികള്‍ക്കുമായി ഓരോ കലക്ടര്‍ക്കും പ്രതിവര്‍ഷം 50 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി അനുവദിച്ച് ജില്ലാ കലക്ടര്‍ ഫണ്ട് രൂപീകരിക്കും. ഇതിനായി ഏഴ് കോടി രൂപ വകയിരുത്തി. ഇതിന്റെ വിനിയോഗം സംബന്ധിച്ച് വിശദമായ മാര്‍ഗനിർദേശങ്ങള്‍ ഇറക്കും.

• ആറന്മുള കണ്ണാടി എക്സിബിഷന്‍ സെന്റര്‍ ആൻഡ് ട്രെയിനിങ് സെന്റര്‍ സ്ഥാപിക്കാൻ ഒരു കോടി.

• കരുനാഗപ്പള്ളി, ചാലക്കുടി എന്നിവിടങ്ങളില്‍ റവന്യു ടവറിനും മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനും വടകര താലൂക്ക് ഓഫിസ് കെട്ടിടം നിർമിക്കാനും നാല് കോടി.

• ഇടക്കുളങ്ങര വ്യവസായപാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി.

• സുല്‍ത്താന്‍ബത്തേരി ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പ്രാരംഭ നടപടിക്കായി രണ്ട് കോടി.

• എറണാകുളം മെഡിക്കല്‍ കോളജ് നവീകരണത്തിന് 10 കോടി.

• വാണിയമ്പലത്ത് മേൽപ്പാലം നിർമിക്കാൻ പ്രാരംഭ നടപടിക്കായി അഞ്ച് കോടി.

• വയനാട് പാക്കേജില്‍ മൈസൂര്‍-നഞ്ചന്‍കോട് റോഡ് (നിലമ്പൂര്‍ റോഡ്) നിർമിക്കാൻ പ്രാരംഭ നടപടിക്കായി രണ്ട് കോടി.

• കോതമംഗലം ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം.

• കൊല്ലം ചിന്നക്കടയിൽ സ്കൈ വേ, അർബൻ പാർക്ക് - അഞ്ച് കോടി.

• കൂട്ടായി റഗുലേറ്റര്‍-കം-ബ്രിഡ്ജ് നവീകരണം- അഞ്ച് കോടി.

• ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമയും സാംസ്കാരിക കേന്ദ്രവും സ്ഥാപിക്കാൻ ഒരു കോടി.

• കെ.യു.ഡബ്ല്യു.ജെ. നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം.

• നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക വർധിപ്പിക്കും.

• അതിരപ്പള്ളി ഇക്കോ-ഫ്രണ്ട്ലി ഡൈനമിക് ലൈറ്റിങ് പദ്ധതിക്ക് അഞ്ച് കോടി.

• പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രോജക്ട് പദ്ധതിയുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് അഞ്ച് കോടി

• തൃത്താല നിയോജകമണ്ഡലത്തില്‍ കെ.ആര്‍.നാരായണന്‍ സിവില്‍ സർവിസ് അക്കാദമിക്ക് 50 ലക്ഷം.

• കല-സാംസ്കാരിക മേഖലക്ക് 203.93 കോടി.

• ഗോശ്രീ-ബോള്‍ഗാട്ടി സമാന്തര പാലം നിർമിക്കാനും ഗോശ്രീ-മാമംഗലം റോഡിന് സ്ഥലമേറ്റെടുക്കാൻ പ്രാരംഭ നടപടിക്കുമായി ഒരു കോടി.

• പൂന്തുറ ഫിഷിങ് ഹാര്‍ബര്‍ നിർമിക്കാനും പൂന്തുറ-ഇടയാര്‍ പാലം നിർമിക്കാനും നടപടി.

• ഇരിക്കൂര്‍ ശ്രീകണ്ഠാപുരത്ത് ഫയര്‍ സ്റ്റേഷൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udf governmentKerala BudgetKerala NewsVD Satheesan
News Summary - State Budget; Collector fund up to Rs 50 lakh for emergency measures
Next Story