അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നു; പ്രഖ്യാപനം ഇന്നുണ്ടായേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കാൻ സർക്കാർ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഞായറാഴ്ച മൂന്ന് മണിക്ക് മന്ത്രിസഭാ യോഗം ചേരും. ഈ യോഗത്തിന് ശേഷമാവും അടിയന്തര നിയമസഭാ സമ്മേളനം വിളിക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാവുക.
പട്ടിക വിഭാഗങ്ങളുടെ സംവരണം പത്ത് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചുകൊണ്ടുള്ള നിയമം പാസാക്കലാണ് സമ്മേളനത്തിെൻറ മുഖ്യ അജണ്ടയെന്നാണ് സൂചന. കഴിഞ്ഞ നവംബറിൽ പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങളുടെ സംവരണം 10 വർഷത്തേക്ക് ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ നിയമം പാസാക്കിയിരുന്നു. ഇതിെൻറ ചുവടുപിടിച്ച് സംസ്ഥാന നിയമസഭകളും നിയമം പാസാക്കണം. ഇതിനായാണ് അടിയന്തര നിയമസഭാ സമ്മേളനം.
അതേസമയം, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിയമസഭാ സമ്മേളനത്തിൽ ചർച്ചയായേക്കും. പൗരത്വ നിയമഭേദഗതിയെ എതിർത്ത് നിയമസഭാ പ്രമേയം പാസാക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.