Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2019 9:08 AM IST Updated On
date_range 19 Oct 2019 9:08 AM IST103 സർക്കാർ ആശുപത്രികൾക്ക് സംസ്ഥാന–ദേശീയ അംഗീകാരം
text_fieldsbookmark_border
കൊച്ചി: ഗുണനിലവാര പരിശോധനയിൽ സംസ്ഥാനത്തെ 103 സർക്കാർ ആശുപത്രികൾക്ക് സംസ്ഥാ ന- ദേശീയ അംഗീകാരം. ശുചിത്വം, സൂപ്പർസ്പെഷാലിറ്റി നിലവാരത്തിലുള്ള ചികിത്സ, ലാബുകളു ടെയും മറ്റ് അനുബന്ധ സൗകര്യങ്ങളുടെയും കാര്യക്ഷമത, രോഗികളുമായുള്ള ജീവനക്കാരുടെ ഇടപെടൽ തുടങ്ങിയവ പരിഗണിച്ചാണ് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചത്. ദേശീയ അംഗീകാരമായ നാഷനൽ ക്വാളിറ്റി അഷുറൻസ് സ്റ്റാേൻറർഡ്സ് (എൻ.ക്യു.എ.എസ്) 42 സർക്കാർ ആശുപത്രികൾക്കും സംസ്ഥാന സർക്കാർ അംഗീകാരമായ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർസ് ഫോർ ഹോസ്പിറ്റൽസ് (കെ.എ.എസ്.എച്ച്) 61 ആശുപത്രികൾക്കുമാണ് കിട്ടിയത്.
മൂന്ന് വർഷത്തേക്കാണ് ഈ അംഗീകാരത്തിെൻറ കാലപരിധി. അതിനുശേഷം പുനർമൂല്യനിർണയ നടപടി ഉണ്ടാകും. ദേശീയ അംഗീകാരത്തിെൻറ ഭാഗമായി കേന്ദ്രസർക്കാർ ഗ്രാൻറും ഈ ആശുപത്രികൾക്ക് ലഭിക്കും. ദേശീയ അംഗീകാരം ലഭിച്ചവയിൽ കൊല്ലം ജില്ലയിൽ പുനലൂർ താലൂക്ക് ആശുപത്രിയും കാസർകോട് ജില്ലയിൽ ഏഴ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളും തൃശൂരിൽ രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങൾക്കുൾപ്പെടെ നാല് ആശുപത്രികളും മലപ്പുറത്ത് രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങൾക്കുൾപ്പെടെ മൂന്ന് ആശുപത്രികളും കോഴിക്കോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഉൾപ്പെടെ രണ്ട് ആശുപത്രികളും ഉൾപ്പെടുന്നു. പാലക്കാട് ജില്ലയിൽ ഒരു കുടുംബാരോഗ്യകേന്ദ്രം ഉൾപ്പെടെ മൂന്ന് ആശുപത്രികൾക്കും ഇടുക്കിയിൽ കാഞ്ചിയാർ കുടുംബാരോഗ്യകേന്ദ്രത്തിനും കോട്ടയം ജില്ലയിൽ മുത്തോളി കുടുംബാരോഗ്യകേന്ദ്രത്തിനും വയനാട് നൂൽപുഴ കുടുംബാരോഗ്യകേന്ദ്രത്തിനും ആലപ്പുഴ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾക്കും തൃശൂർ ജില്ലയിൽ ഒരു കുടുംബാരോഗ്യകേന്ദ്രം ഉൾപ്പെടെ മൂന്ന് ആശുപത്രികൾക്കും തിരുവനന്തപുരത്ത് രണ്ട് കുടുംബാരോഗ്യകേന്ദ്രങ്ങൾക്കുമാണ് അംഗീകാരം ലഭിച്ചത്.
സംസ്ഥാന അംഗീകാരം തിരുവനന്തപുരം ജില്ലയിൽ 11 ആശുപത്രികൾക്കും കൊല്ലം ജില്ലയിൽ രണ്ട് ആശുപത്രികൾക്കും പത്തനംതിട്ടയിൽ ഒരാശുപത്രിക്കും ആലപ്പുഴയിൽ നാല് ആശുപത്രികൾക്കും കോട്ടയത്ത് രണ്ട് ആശുപത്രികൾക്കും ഇടുക്കിയിൽ നാല് ആശുപത്രികൾക്കും എറണാകുളത്ത് അഞ്ച് ആശുപത്രികൾക്കും അംഗീകാരം ലഭിച്ചു. തൃശൂരിൽ നാല് ആശുപത്രികൾക്കും പാലക്കാട് മൂന്ന് ആശുപത്രികൾക്കും മലപ്പുറത്ത് നാല് ആശുപത്രികൾക്കും കോഴിക്കോട് ആറ് ആശുപത്രികൾക്കും കണ്ണൂരിൽ ഒൻപത് ആശുപത്രികൾക്കും കാസർകോട് ജില്ലയിൽ ഏഴ് ആശുപത്രികൾക്കുമാണ് അംഗീകാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story