സ്വകാര്യ ട്രെയിനിനെതിരെ സംസ്ഥാനം; കേന്ദ്രത്തിന് കത്തയക്കും
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-എറണാകുളം പാതയിൽ സ്വകാര്യട്രെയിൻ ഒാടിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ. കേരളത്തിലെ സ്വകാര്യ ട്രെയിൻ നീക് കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനാണ് തീരുമാനം. പൊതുമേഖലയുടെ സ്വകാര്യവത്കരണം എന്നതിനൊപ്പം ലാഭകേന്ദ്രീകൃതമായി സ ംവിധാനങ്ങൾ മാറുന്നതോടെ സാധാരണക്കാർക്ക് അപ്രാപ്യമാകുമെന്നതും ചൂണ്ടിക്കാട്ടിയാണ് കത്തെഴുതുക. വലിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഉയർന്ന നിരക്കാണ് സ്വകാര്യ ട്രെയിനുകൾക്കുള്ളത്. ദൂരം കൂടുന്നതിനനുസരിച്ച് നിരക്ക് കുറയുന്ന റെയിൽവേയുടെ ടെലസ്കോപിക് നിരക്കിന് പകരം തിരക്കിനനുസരിച്ച് കൂടുന്ന കഴുത്തറുപ്പൻ നിരക്കാണ് സ്വകാര്യ െട്രയിനുകളിലുണ്ടാവുക.
ഇത് യാത്രക്കാരുടെ താൽപര്യത്തിന് എതിരാണെന്നത് അടിവരയിട്ടാണ് കേന്ദ്രത്തെ നിലപാടറിയിക്കുന്നത്. ഒപ്പം പാളങ്ങൾ സ്വകാര്യവത്കരിക്കാതെ കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന പൊതുനിലപാട് ആവർത്തിക്കും. മറ്റ് ട്രെയിനുകളുടെ കൃത്യതയോടെയുള്ള യാത്രക്ക് സ്വകാര്യട്രെയിൻ തടസ്സമാകുമോ എന്ന ആശങ്ക പൊതുവിലുണ്ട്. അതേസമയം സ്വകാര്യ ട്രെയിനോടിക്കാനുള്ള നടപടി ദക്ഷിണ റെയിൽവേയിൽ തകൃതിയായി പുരോഗമിക്കുകയാണ്. തിരുവനന്തപുരം-എറണാകുളം റൂട്ടിന് പുറമേ ചെന്നൈ-ബംഗളൂരു, ചെന്നൈ-കോയമ്പത്തൂര്, ചെന്നൈ-മധുര എന്നീ റൂട്ടുകളും ദക്ഷിണ റെയിൽവേയുടെ പരിഗണനയിലുണ്ട്.
കോച്ച്ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യമാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്കുള്ളത്. അറ്റകുറ്റപ്പണിക്കായി െചന്നൈയിലേക്ക് കൊണ്ടുപോകുന്ന കോച്ചുകൾ സമയബന്ധിതമായി തിരികെ കിട്ടാത്തത് മൂലം പലപ്പോഴും രൂക്ഷമായ പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. അതേസമയം, റെയിൽവേ പുതുതായി അനുവദിക്കുന്ന ട്രെയിനുകളിലെല്ലാം കേരളത്തെ അവഗണിക്കുകയുമാണ്.
ഏറ്റവുമൊടുവിൽ ചെറുപട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ആരംഭിച്ച സേവട്രെയിനുകളിലും കേരളത്തെ വെട്ടി. ആകെ 10 സേവ ട്രെയിനുകളിൽ മൂന്നെണ്ണം തമിഴ്നാടിന് അനുവദിച്ചപ്പോഴാണിത്. സേലം-കരൂർ-സേലം, കോയമ്പത്തൂർ-പളനി-കോയമ്പത്തൂർ, പൊള്ളാച്ചി-കോയമ്പത്തൂർ-പൊള്ളാച്ചി എന്നിങ്ങനെയാണ് തമിഴ്നാട്ടിലെ സേവാ ട്രെയിനുകൾ. കേരളത്തിനും സേവ ട്രെയിനുകൾ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
