Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസം​സ്ഥാ​ന ഭരണം പാർട്ടി...

സം​സ്ഥാ​ന ഭരണം പാർട്ടി നിശ്ചയിക്കും –സി.പി.എം രേഖ

text_fields
bookmark_border
akg centre
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി​യാ​ണ്​ നി​ശ്ച​യി​ക്കേ​ണ്ട​തെ​ന്ന്​ പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക്കി​യ സി.​പി.​എം രേ​ഖ. പാ​ർ​ട്ടി കാ​ഴ്​​ച​പ്പാ​ടി​ന്​ അ​നു​സ​രി​ച്ച്​ അ​ത്​ ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഭ​ര​ണ​ത​ല​ത്തി​ലെ സ​ഖാ​ക്ക​ളാ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്നും സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ച 'സം​സ്ഥാ​ന സ​ർ​ക്കാ​റും വ​ർ​ത്ത​മാ​ന​കാ​ല ക​ട​മ​ക​ളും' എ​ന്ന രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു.

മ​ണ​ൽ, മ​ണ്ണ്, ക്വാ​റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ അ​ഴി​മ​തി​ കേ​ന്ദ്ര​ങ്ങ​ളാ​കുന്നെ​​​ന്നും ഇ​തിനെതി​രെ സ​ർ​ക്കാ​ർ നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒാ​ർ​മി​പ്പി​ക്കു​ന്നു. ദൈ​നം​ദി​ന ഭ​ര​ണ​ത്തി​ൽ പാ​ർ​ട്ടി ഇ​ട​പെ​ടു​ന്ന രീ​തി ഉ​ണ്ടാ​ക​രു​ത്. ജ​ന​ങ്ങ​ളു​ടെ പൊ​തു​വാ​യ പ്ര​ശ്​​ന​ങ്ങ​ൾ സ​ർ​ക്കാ​റി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തണം. എ​ന്നാ​ൽ, സ​ർ​ക്കാ​റി​െൻറ പൊ​തു​വാ​യ പ്ര​വ​ർ​ത്ത​ന രീ​തി എ​ന്താ​യി​രി​ക്ക​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​മി​തി​ നി​ശ്ച​യി​ക്കു​ം.

ആ ​കാ​ഴ്​​ച​പ്പാ​ട്​ ന​ട​പ്പാ​ക്കാ​ൻ പ്രാ​പ്​​ത​രാ​യ​വ​രെ ഭ​ര​ണ​ം ഏൽപിച്ചി​ട്ടു​ണ്ട്. ആ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ നി​ർ​വ​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ പാ​ർ​ട്ടി പ​രി​ശോ​ധി​ക്ക​ണം. അ​വ​ർ​ക്കു​ണ്ടാ​കു​ന്ന രാ​ഷ്​​ട്രീ​യ, സം​ഘ​ട​ന പി​ഴ​വു​ക​ൾ അ​ത​ത്​ ഘ​ട്ട​ത്തി​ൽ തി​രു​ത്ത​ണം.

വ​ർ​ഗീ​യ​ശ​ക്തി​ക​ൾ പ​ല​ത​ര​ത്തി​ൽ സ​ർ​ക്കാ​റി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങും. ജീ​വി​ത​പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​ത്ത​രം ശ​ക്തി​ക​ൾ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​നാകി​ല്ല. ന്യാ​യ​മാ​യ കാ​ര്യ​ത്തി​ൽ ആ​ര്​ സ​മീ​പി​ച്ചാ​ലും ചെ​യ്​​തു​കൊ​ടു​ക്കു​ക എ​ന്ന​താ​ണ്​ ചു​മ​ത​ല​യെ​ന്ന​ത്​ വി​സ്​​മ​രി​ക്ക​രു​ത്. ഉ​റ​ച്ച നി​ല​പാ​ട്​ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി​യം​ഗ​ങ്ങ​ൾ​ക്ക്​​ ക​ഴി​യ​ണ​ം -രേ​ഖ നി​ഷ്​​ക​ർ​ഷി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:State administrationCPM
News Summary - State administration will be decided by the party - CPM document
Next Story