Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികള്‍ മണ്ണ്​...

കുട്ടികള്‍ മണ്ണ്​ തിന്നിട്ടില്ല; കൈമാറിയത് പിതാവിന്‍റെ ക്രൂരതമൂലം -മാതാവ്​

text_fields
bookmark_border
കുട്ടികള്‍ മണ്ണ്​ തിന്നിട്ടില്ല; കൈമാറിയത് പിതാവിന്‍റെ ക്രൂരതമൂലം -മാതാവ്​
cancel

തിരുവനന്തപുരം: വിശപ്പ് കാരണം കുട്ടികള്‍ മണ്ണ് കഴിച്ചിട്ടില്ലെന്ന് കൈതമുക്കിലെ കുട്ടികളുടെ മാതാവ്​. മണ്ണില്‍ കളിക്കു​േമ്പാൾ മണ്ണ്​ അബദ്ധത്തില്‍ വായില്‍ പോയതായിരിക്കാം. പിതാവി​​​െൻറ ഉപദ്രവങ്ങളില്‍നിന്ന് സംരക്ഷണം തേടിയാണ് ശിശുക്ഷേമ സമിതിയെ സമീപിച്ചതെന്നും മാതാവ്​ പറഞ്ഞു. ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കുമായിരുന്നു. നിരന്തരം മര്‍ദിക്കുകയും ചെയ്യും. അതില്‍നിന്ന് താൽക്കാലികമായി കുട്ടികളെ രക്ഷിക്കാനാണ്​ ശിശുക്ഷേമ സമിതിയെ സമീപിച്ചത്​. പട്ടിണിയുണ്ടായിരുന്നില്ല. കുട്ടികള്‍ ഉച്ചക്കും ഭക്ഷണം കഴിച്ചിരുന്നു. ഇപ്പോള്‍ താൽക്കാലിക ജോലി കിട്ടിയിട്ടുണ്ട്. ജോലി ചെയ്ത്​ മക്കളെ സംരക്ഷിക്കാമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

എന്നാൽ, ഇവരുടെ​ വിശദീകരണം ശിശുക്ഷേമ സമിതി അധികൃതർ ഖണ്ഡിക്കുന്നു. മക്കൾ ഭക്ഷണം കിട്ടാതെ മണ്ണ്​ തിന്നുന്നെന്ന്​ മാതാവാണ്​ പറഞ്ഞതെന്ന്​ സമിതി ജന. സെക്രട്ടറി എസ്​.പി. ദീപക്​ ആവർത്തിച്ചു. കഴിഞ്ഞദിവസം അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാൽ, ശിശുക്ഷേമ സമിതിയുടെ അഭിപ്രായം തള്ളി ബാലാവകാശ കമീഷനും രംഗത്തെത്തി. കുട്ടികൾ മണ്ണുവാരി തിന്ന്​ വിശപ്പടക്കിയെന്ന വാർത്തകൾ തെറ്റാണ്​. ഇളയകുട്ടി മണ്ണുവാരി കളിക്കുന്നത് കണ്ടുകൊണ്ട് സ്ഥലത്തെത്തിയ ശിശുക്ഷേമസമിതി പ്രവർത്തകർ പട്ടിണി കാരണം കുട്ടികൾ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാകാമെന്ന്​ കമീഷൻ ചെയർമാൻ പി. സുരേഷ് അറിയിച്ചു.

ഭർത്താവ് ജോലിക്ക് പോവുകയും വീട്ടിലേക്ക്​ ഭക്ഷ്യസാധനങ്ങൾ വാങ്ങിനൽകുകയും ചെയ്യാറുണ്ടെന്ന് കുട്ടികളുടെ മാതാവ്​ കമീഷന് മൊഴി നൽകി. വീട്ടിലെത്തിയ ശിശുക്ഷേമസമിതി പ്രവർത്തകർ എഴുതി തയാറാക്കിയ കടലാസിൽ വായിച്ചുനോക്കാതെയാണ് ഒപ്പിട്ടതെന്നും അവർ കമീഷനോട് പറഞ്ഞു. പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ കുട്ടികളെയും മാതാവിനെയും കാണുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്​തെന്ന്​ കമീഷൻ അറിയിച്ചു. കമീഷ​​​െൻറ സാന്നിധ്യത്തിൽ ഇവർക്ക് റേഷൻ കാർഡ് നൽകി. ചെയർമാനോടൊപ്പം അംഗങ്ങളായ എം.പി. ആൻറണി, ഫാ. ഫിലിപ് പരക്കാട്ട് എന്നിവരുമുണ്ടായിരുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newschildrencwcStarvation case
News Summary - Starvation case - Children not eaten soil - Mother - Kerala news
Next Story