Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​ത്രീസുരക്ഷക്ക്​...

സ്​ത്രീസുരക്ഷക്ക്​ പ്രത്യേക വകുപ്പ്​ രൂപീകരിക്കുമെന്ന്​ ഗവർണറുടെ നയപ്രഖ്യാപനം

text_fields
bookmark_border
സ്​ത്രീസുരക്ഷക്ക്​ പ്രത്യേക വകുപ്പ്​ രൂപീകരിക്കുമെന്ന്​ ഗവർണറുടെ നയപ്രഖ്യാപനം
cancel

തിരുവനന്തപുരം: നോട്ട്​ അസാധുവാക്കൽ വിഷയത്തിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് ഗവർണർ പി. സദാശിവത്തിന്‍റെ നയപ്രഖ്യാപന പ്രസംഗം. നോട്ട്​ അസാധുവാക്കൽ സാധാരണക്കാർ ബുദ്ധിമുട്ടിലാക്കിയെന്നും സഹകരണമേഖല സ്​തംഭനത്തിലായെന്നും ബജറ്റ് പ്രസംഗത്തിന് മുന്നോടിയായുള്ള പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി. അഴിമതിക്കെതിരായ പോരാട്ടത്തിനാണ്​ ജനങ്ങൾ സംസ്ഥാന സർക്കാറിനെ തെരഞ്ഞെടുത്തത്​. വികസന നയങ്ങളും സുതാര്യതയുമാണ്​ സർക്കാറിനെ നയിക്കുന്നതെന്ന്​ ഗവർണർ പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം തുടങ്ങി ആറു മേഖലകളെ ലക്ഷ്യമിട്ട്​ നവ കേരള പദ്ധതി, സ്​ത്രീസുരക്ഷക്കായി പ്രത്യേക വകുപ്പ്​, ലൈംഗികാതിക്രമങ്ങൾക്കിരയാകുന്നവർക്കായി നഷ്​ടപരിഹാര നിധിയും എല്ലാ താലൂക്കിലും വനിതാ പൊലീസ്​ സ്​റ്റേഷനും അടിസ്​ഥാന സൗകര്യ വികസനം, ഡിജിറ്റൽ പെൻഷൻ എന്നിവയാണ്​ ​ഗവർണറുടെ പ്രധാന പ്രഖ്യാപനങ്ങൾ. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യ​െപ്പടുത്തു​െമന്ന വാഗ്​ദാനവും നയ പ്രഖ്യാപനത്തിലുണ്ട്​.

അതേസമയം, അരിയില്ല, പണമില്ല, വെള്ളമില്ല, സ്​ത്രീസുരക്ഷ എവിടെ തുടങ്ങിയ പ്രതിഷേധ ബാനറുകളുമായാണ്​ പ്രതിപക്ഷം സമ്മേളനത്തിന്​ എത്തിയത്​. നേരത്തെ, ബജറ്റ് അവതരണത്തിന് നിയമസഭ സമ്മേളനം തുടങ്ങി‍യപ്പോൾ നയപ്രഖ്യാപന പ്രസംഗത്തിന്​ നിയമസഭയിലെത്തിയ ഗവർണറെ ആചാരപരമായി സ്വീകരിച്ചു. സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.കെ. ബാലൻ എന്നിവരാണ്​ ഗവർണറെ സ്വീകരിക്കാനെത്തിയത്​.

നയപ്രഖ്യാപന പ്രസംഗത്തിൽ നിന്ന്​ :

  • നോട്ട്​ അസാധുവാക്കൽ മൂലം സഹകരണ മേഖല പ്രതിസന്ധിയിൽ
  • കാർഷി വ്യവസായ മേഖലകളിൽ പ്രതിസന്ധി
  • മെച്ച​െപ്പട്ട സേവനം ഉറപ്പാക്കാൻ നിയമം കൊണ്ടുവരും
  • സംസ്​ഥാനം കടുത്ത വരൾച്ച നേരിടുന്നു
  • വരൾച്ച നേരിടാൻ സർക്കാർ ഉൗർജ്ജിത പ്രവർത്തനങ്ങൾ തുടങ്ങി
  • കുടിവെള്ളപ്രശ്​നംനേരിടാൻ കലക്​ടർമാർക്ക്​ പ്രത്യേക ഫണ്ട്​ നൽകി
  • റബർ കർഷകരു​െട പ്രതിസന്ധി പരിഹരിക്കാൻ നടപടികളെടുത്തു
  • പ്രവാസികൾ തിരിച്ചെത്തുന്ന അവസ്​ഥ സംസ്​ഥാനത്തിന്​ പ്രതിസന്ധി ഉണ്ടാക്കി
  • തോട്ടംതൊഴിലാളികൾ, ചെറുകിടവ്യവസായികൾ, കർഷകർ എന്നിവരുടെ പ്രശ്​നങ്ങൾ പരിഹരിക്കാൻ സർക്കാൻ നടപടിയെടുത്തു.
  • ആറ്​ മേഖലകളെ ലക്ഷ്യമിട്ട്​ നവ കേരള പദ്ധതി
  • വിദ്യാഭ്യാസ ആരോഗ്യ മേഖലകൾ മെച്ചപ്പെടുത്തും
  • ആരോഗ്യമേഖല മെച്ച​െപ്പടുത്തുന്നതിന്​ ആർദ്രം പദ്ധതി
  • ജൈവകൃഷി പ്രോത്​സാഹിപ്പിക്കും
  • ക്ലാസ്​റൂമുകളെ ഡിജിറ്റലാക്കാൻ പദ്ധതികൾ
  • അഞ്ച്​ വർഷത്തിനുള്ളിൽ കാർഷിക സ്വയം പര്യാപ്​തതനേടും
  • ഭവനരഹിതർക്കായി 4.32 ലക്ഷം പുതിയ വീടുകൾ
  • 2021 ഒാടെ എല്ലാവർക്കും വീട്​: തോട്ടം തൊഴിലാളികൾക്കായി സമഗ്ര പാർപ്പിട പദ്ധതി
  • 100 സ്​കൂളുകളെ അന്താരാഷ്​ട്ര നിലവാരത്തിലേക്ക്​ ഉയർത്തുന്നതിന്​ പരിഷ്​കരണ പദ്ധതി
  • മാലിന്യമുക്​ത, ഹരിത കാർഷിക കേരളത്തിന്​ ഹരിത കേരളം പദ്ധതി
  • സുതാര്യത, ഉത്തരവാദിത്തം, കാര്യക്ഷമത എന്നിവ ഉറപ്പാക്കാൻ വ്യവസ്​ഥകൾ
  • പദ്ധതികളിൽ ദുർബല വിഭാഗങ്ങൾക്ക്​ മുൻഗണന, നിയമഭേദഗതി
  • ജനകീയാസൂത്രണം മെച്ച​െപ്പട്ട രീതിയിൽ പുനഃസ്​ഥാപിക്കും
  • പ്രഫഷണലുകളെയും പ്രാദേശിക വിദഗ്​ദരെയും വളണ്ടിയർമാരാക്കും
  • നീതി ആ​േയാഗിനോട്​ വിയോജിപ്പ്​, പഞ്ചവത്​സര പദ്ധതി തുടരും
  • സ്​ത്രീസുരക്ഷ ഹനിക്കുന്നവർക്ക്​ മാപ്പില്ല, സ്​ത്രീ സുരക്ഷക്ക്​ പ്രത്യേക വകുപ്പ്​
  • ലൈംഗിക അതിക്രമങ്ങളുടെ ഇരകളെ സഹായിക്കാൻ സമഗ്ര നഷ്​ടപരിഹാര നിധി
  • ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പരസ്യപ്പെടുത്തും
  • എല്ലാ താലൂക്കുകളിലും വനിതാ പൊലീസ്​ സ്​റ്റേഷൻ
  • വൈദ്യുതിയുള്ള എല്ലാ വീട്ടിലും ഇൻറർനെറ്റ്​ കണക്​ഷൻ
  • സഹകരണബാങ്കുകളിൽ കോർ ബാങ്കിങ്​ നടപ്പിലാക്കും
  • നെറ്റ്​ –കോർ ബാങ്കിങ്​ വഴി പെൻഷൻവിതരണം എളുപ്പമാക്കും
  • അടിസ്​ഥാന സൗകര്യം വികസിപ്പിക്കും
  • ദേശീയ പാത വികസനം, സ്​മാർട്ട്​സിറ്റി പദ്ധതികൾ വേഗത്തിലാക്കും
  • കൂടുതൽ വ്യവസായ പാർക്കുകൾ സ്​ഥാപിക്കും
  • സംരംഭങ്ങൾ പ്രോത്​സാഹിപ്പിക്കാൻ പ്രത്യേക പദ്ധതി
  • പൊതുമേഖല സ്​ഥാപനങ്ങൾ നവീകരിക്കും
  • 4000 കോടിയുടെ വികസന പദ്ധതികൾ കിഫ്​ബി വഴി നടത്തും
  • തനത്​ അരിയിനങ്ങൾ പ്രോത്​സാഹിപ്പിക്കാൻ വയനാട്​ കേന്ദ്രീകരിച്ച്​ പ്രത്യേക പദ്ധതി
  • കശുവണ്ടി കയർമേഖലകൾ പുനരുദ്ധരിപ്പിക്കാൻ പദ്ധതികൾ
  • ഉൽപ്പന്നങ്ങൾ ബ്രാൻഡ്​ കേരള എന്ന പേരിൽ വിപണിയിലെത്തിക്കും
  • കൊച്ചിയിൽ ഫർണിച്ചർ ഹബ്ബ്​ തുടങ്ങും
  • കരകൗശല തൊഴിലാളികൾക്ക്​ പ്രത്യേക വിപണന കേന്ദ്രങ്ങൾ
  • അഞ്ചുമെഡിക്കൽ കോളജുകളിൽ കോംപ്രഹെൻസീവ്​ കാൻസർ കെയർ സ​െൻററുകൾ
  • ജില്ലകളിലെ ഒരുആശുപത്രി വീതം സൂപ്പൻ സ്​പെഷ്യാലിറ്റിയാക്കും
  • എട്ട്​ ജില്ലാ ആശുപത്രികളിൽ ഹൃദയ അർബുദ ചികിത്​സാ സ​െൻററുകൾ
  • എല്ലാ ജില്ലകളിലെയും ഒരു ഹോമിയോപതി ഡിസ്​പെൻസറിയെ മാതൃകാ ഡിസ്​പെൻസറിയാക്കും
  • കോട്ടയം മെഡിക്കൽ കോളജിൽ കാർഡിയോ തൊറാസിക്​  ട്രീറ്റ്​മ​െൻറ്​ സ​െൻറർ
  • സൗകാര്യ ആശുപത്രികൾക്കായി റെഗുലേറ്ററി സംവിധാനം
  • സർക്കാർ സ്​കൂളുകളിലെ 8-12 ക്ലാസുകൾ സ്​മാർട്ടാക്കും
  • എല്ലാ സർക്കാർ സേവനങ്ങളും ഒാൺലൈനായി ലഭ്യമാക്കും
  • മൂന്ന്​ മൊബൈൽ നിർമാണ കേന്ദ്രങ്ങൾ സ്​ഥാപിക്കും
  • കെ.എസ്​.ആർ.ടി.സി ലാഭത്തിലാക്കാൻ ഇൗ വർഷം കഴിയുമെന്ന്​ പ്രതീക്ഷ
  • 251 സി.എൻ.ജി ബസുകൾ പരീക്ഷണാടിസ്​ഥാനത്തിൽ ഒാടിക്കും
  • മെഡിക്കൽ കോളജുകൾക്ക്​ സമീപമായി രോഗികൾക്കും ബന്ധുക്കൾക്കും ആശ്വസകേന്ദ്രങ്ങൾ തുടങ്ങും
  • പുതിയ ടൂറിസം നയം: വിനോദസഞ്ചാരികളുടെ സുരക്ഷക്കായി ആപ്പ്​ വഴി പൊലീസുമായി ബന്ധ​െപ്പടാൻ സൗകര്യം
  • കായിക സർവകലാശാല സ്​ഥാപിക്കാൻ കേന്ദ്രസർക്കാറിനോട്​ ആവശ്യ​െപ്പടും; ഇതിനായി സ്ഥലം നൽകാൻ സർക്കാർ തയാറാണ്​
  • ഒാപ്പറേഷൻ ഒളിമ്പിക്​സ്​ എന്ന പേരിൽ 2020-2024 ഒളിമ്പിക്​ സ്​കൂളുകൾക്കായി താരങ്ങളെ സജ്ജമാക്കും
  • ചില മാവേലി സ്​റ്റോറുകൾ സൂപ്പർ–ഹൈപ്പർ മാർക്കറ്റുകളാക്കും
  • 25 ലക്ഷം അന്യ സംസ്​ഥാന തൊഴിലാളികൾക്ക്​ അരിനൽകാൻ പദ്ധതി
  • ഭക്ഷ്യസുരക്ഷ കൂടുതൽ കാര്യക്ഷമമാക്കും; കൂടുതൽ ഭക്ഷ്യ വിഹിതം നൽകണം
  • കേരള അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസ്​ ഒരു വർഷത്തിനകം നടപ്പാക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budjet meeting
News Summary - starts kerala assembly budjet session
Next Story