Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ നിന്ന് തുടക്കം; സി.പി.എം തിരുത്തൽ പ്രക്രിയ ജില്ല സമിതികളിലേക്ക്

text_fields
bookmark_border
ആലപ്പുഴയിൽ നിന്ന് തുടക്കം; സി.പി.എം തിരുത്തൽ പ്രക്രിയ ജില്ല സമിതികളിലേക്ക്
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ടെ വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ലൂ​ടെ തു​ട​ക്ക​മി​ട്ട സം​ഘ​ട​നാ​പ​ര​മാ​യ തി​രു​ത്തും ഉ​ട​ച്ചു​വാ​ർ​ക്ക​ലും താ​ഴെ​ത്ത​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ സി.​പി.​എം വി​ശാ​ല ജി​ല്ല സ​മി​തി​ക​ൾ​ക്ക് ശ​നി​യാ​ഴ്ച തു​ട​ക്കം. പ​ര​മ്പ​രാ​ഗ​ത​മാ​യി പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ണ്ടാ​യി​ട്ടും ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ട ആ​ല​പ്പു​ഴ​യി​ൽ നി​ന്നാ​ണ് തി​രു​ത്തി​ന് തു​ട​ക്ക​മി​ടു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ശാ​സി​ക്കു​ക​യും സെ​ക്ര​ട്ടേ​റി​യ​റ്റ് പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ശാ​ല ജി​ല്ല സ​മി​തി​ക​ൾ കേ​വ​ലം റി​പ്പോ​ർ​ട്ടി​ങ് സ​ദ​സ്സു​ക​ൾ​ക്ക​പ്പു​റം സം​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളെ ആ​ഴ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യും അ​ഴി​ച്ചു​പ​ണി​യു​ക​യും ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ വേ​ദി​ക​ളാ​യി മാ​റും.

കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ​യും സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്റെ​യും വി​ല​യി​രു​ത്ത​ലു​ക​ൾ കേ​വ​ലം ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന ന​യ​രേ​ഖ​യാ​യി മാ​റി​യാ​ൽ അ​ത് പാ​ർ​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​ന് പ​ര്യാ​പ്ത​മാ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വ​ലിാ​ണ്​ സി.​പി.​എം നേ​തൃ​ത്വം. പാ​ർ​ട്ടി വോ​ട്ട് ബാ​ങ്കി​ലും ജ​ന​കീ​യ അ​ടി​ത്ത​റ​യി​ലും സം​ഭ​വി​ച്ച വ​ലി​യ ചോ​ർ​ച്ച ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​നൊ​പ്പം സം​ഘ​ട​നാ​പ​ര​മാ​യ ജീ​ർ​ണ​ത​ക​ളു​ടെ​യും ആ​ശ​യ വ്യ​തി​യാ​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണെ​ന്ന് നേ​തൃ​ത്വം അ​ടി​വ​ര​യി​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച തി​രു​ത്ത​ലു​ക​ളാ​ണ് ജി​ല്ല​ക​ളി​ലും ന​ട​ക്കു​ക.

നേ​താ​ക്ക​ള​ട​ക്കം വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ കു​റി​ച്ച് വി​ശാ​ല സം​സ്ഥാ​ന സ​മി​തി ത​യാ​റാ​ക്കി​യ തെ​റ്റു​തി​രു​ത്ത​ൽ മാ​ർ​ഗ​രേ​ഖ വി​ശാ​ല ജി​ല്ല സ​മി​തി​യി​ൽ അ​വ​ത​രി​പ്പി​ക്കും. ഒ​പ്പം, അ​താ​ത് ജി​ല്ല​ക​ളി​ലെ സം​ഘ​ട​നാ സ്ഥി​തി​യും രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യ ഘ​ട​ക​ങ്ങ​ളും സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടും വെ​ക്കും. ഇ​വ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​കും ര​ണ്ടു​ദി​വ​സ​ത്തെ ച​ർ​ച്ച​ക​ൾ.

പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹ​ങ്ങ​ൾ വെ​ടി​യു​ക, ജ​ന​ങ്ങ​ളു​മാ​യു​ള്ള ന​ഷ്ട​പ്പെ​ട്ട ജൈ​വ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ക, പു​തി​യ തൊ​ഴി​ൽ വ​ർ​ഗ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ക, ഭൂ​രി​പ​ക്ഷ-​ന്യൂ​ന​പ​ക്ഷ വ​ർ​ഗീ​യ​ത​ക​ൾ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത മ​തേ​ത​ര നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക, കേ​ഡ​ർ​മാ​ർ​ക്ക് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും ആ​ശ​യ​വി​നി​മ​യ​ത്തി​ലും പ​രി​ശീ​ല​നം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്കു​ള്ള പാ​ർ​ട്ടി​യു​ടെ തി​രു​ത്ത​ൽ യാ​ത്ര പൂ​ർ​ണ​മാ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​ത് വി​ശാ​ല ജി​ല്ല സ​മി​തി​ക​ൾ എ​ത്ര​ത്തോ​ളം സ​ത്യ​സ​ന്ധ​മാ​യും ക​ർ​ശ​ന​മാ​യും തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന​തി​നെ​യാ​ണ്.

വി​ശാ​ല സം​സ്ഥാ​ന സ​മി​തി മാ​തൃ​ക​യി​ൽ ജി​ല്ല ത​ല​ത്തി​ലും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളു​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. പ്ര​ത്യേ​കി​ച്ച് പ​ര​മ്പ​രാ​ഗ​ത കോ​ട്ട​ക​ളാ​യ ക​ണ്ണൂ​ർ, ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ. ത​ളി​പ്പ​റ​മ്പ്, പ​യ്യ​ന്നൂ​ർ, അ​മ്പ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ഗു​രു​ത​ര വീ​ഴ്ച​ക​ൾ കേ​ന്ദ്ര ക​മ്മി​റ്റി​ത​ന്നെ എ​ടു​ത്തു​പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ, അ​താ​ത് ജി​ല്ല നേ​തൃ​ത്വ​ങ്ങ​ൾ മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ പി. ​ജ​യ​രാ​ജ​നെ പോ​ലു​ള്ള ജ​ന​കീ​യ മു​ഖ​ങ്ങ​ളെ കൊ​ണ്ടു​വ​ന്ന​തി​നും എ​സ്.​എ​ഫ്.​ഐ, ഡി.​വൈ.​എ​ഫ്.​ഐ നേ​താ​ക്ക​ൾ​ക്ക് സം​സ്ഥാ​ന സ​മി​തി​യി​ൽ ഇ​ടം ന​ൽ​കി​യ​തി​നും സ​മാ​ന​മാ​യ നീ​ക്ക​ങ്ങ​ൾ ജി​ല്ല​ക​ളി​ലും ഉ​റ​പ്പാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Starting from Alappuzha; CPM correction process extends to district committees
Next Story