മോട്ടോർ വാഹനവകുപ്പിെൻറ ‘സ്മാർട്ട് മൂവ്’ സോഫ്റ്റ് വെയർ ഏപ്രിൽ 30 വരെ മാത്രം
text_fieldsകുറ്റിപ്പുറം: മോട്ടോർ വാഹനവകുപ്പിെൻറ ‘സ്മാർട്ട് മൂവ്’ സോഫ്റ്റ് വെയർ ഏപ്രിൽ 30ഓടെ ഓർ മയാകും. രാജ്യത്താകെ ഏകീകരിച്ച സോഫ്റ്റ് വെയർ നടപ്പാക്കുന്നതിെൻറ ഭാഗമായി കേരളത്തി ൽ ‘വാഹൻ സാരഥി’ സോഫ്റ്റ് വെയറിലേക്ക് നേരത്തേ മാറിയിരുന്നു. ജനുവരി മുതൽ ലൈസൻസ് സംബന് ധിച്ച ‘സാരഥി’യും കഴിഞ്ഞമാസം മുതൽ രജിസ്ട്രേഷന്, സി.എഫ് എന്നിവയുടെ ‘വാഹൻ’ സോഫ്റ്റ് വെയറും നടപ്പാക്കിയതോടെ ‘വാഹൻ സാരഥി’ കേരളത്തിൽ പൂർണമായി. ഇതോടെയാണ് കേരളത്തിൽ ‘സ്മാർട്ട് മൂവ്’ സോഫ്റ്റ് വെയറിെൻറ ഉപയോഗം അവസാനിപ്പിക്കുന്നത്. ഈ സംവിധാനത്തിൽ ലേണിങ് പരീക്ഷ എഴുതി ടെസ്റ്റിന് ഇതുവരെ അപേക്ഷിക്കാത്തവരും വാഹനസംബന്ധമായ കാര്യങ്ങൾ നടത്തിയവരും ഏപ്രിൽ 30ന് ഫയലുകളിൽ തീർപ്പ് കൽപിക്കാൻ ആർ.ടി ഓഫിസുമായി ബന്ധപ്പെടണമെന്ന് ട്രാൻസ്പോർട്ട് കമീഷനർ അറിയിച്ചു.
നിലവിൽ വർഷങ്ങൾക്ക് മുന്നെ ലേണിങ് പരീക്ഷയെഴുതി കാലാവധി കഴിഞ്ഞവർക്ക് വീണ്ടും പരീക്ഷയെഴുതാതെ നിശ്ചിത തുകയടച്ച് ലേണിങ് പുതുക്കി അടുത്ത ദിവസംതന്നെ ടെസ്റ്റിന് ഹാജരാകാം. എന്നാൽ, മേയ് ഒന്ന് മുതൽ ഇവർ മുഴുവൻ തുകയുമടച്ച് വീണ്ടും അപേക്ഷ നൽകി പരീക്ഷയെഴുതേണ്ടിവരും. വാഹനങ്ങളുടെ താൽക്കാലിക രജിസ്ട്രേഷൻ നേടി ഇഷ്ടനമ്പർ കാത്തിരിക്കുന്നവരും ഏപ്രിൽ 30ന് മുമ്പ് നടപടികൾ പൂർത്തിയാക്കേണ്ടിവരും. ലേണിങ് എഴുതി വിദേശത്തേക്ക് പോയവർക്കും ഫാൻസി നമ്പർ കാത്തിരിപ്പുകാർക്കും ഇത് തിരിച്ചടിയാകും. അതേസമയം, വാഹൻ സാരഥി വന്ന് മാസങ്ങളായിട്ടും ടെസ്റ്റ് പാസായവർ ലൈസൻസ് ലഭിക്കാതെ നട്ടം തിരിയുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ട് വർഷം തികയാറായിട്ടും ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീരാത്തതാണ് കാരണം.
സ്മാർട്ട് മൂവ് ഏപ്രിൽ 30ന് അവസാനിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. വിദേശത്തുനിന്ന് വേനലവധിക്ക് നാട്ടിലെത്തി ലൈസൻസെടുക്കാനുള്ളവർക്ക് തീരുമാനം തിരിച്ചടിയാകും. വിഷു, പെസഹ വ്യാഴം, ദുഃഖവെള്ളി, തെരഞ്ഞെടുപ്പ് തുടങ്ങിയവക്കായി ഏപ്രിലിൽ പകുതിയോളം ദിവസവും സർക്കാർ ഓഫിസുകൾക്ക് അവധിയാണ്. ഓരോ ഓഫിസുകളിലും പഴയ സംവിധാനത്തിലുള്ള നൂറുകണക്കിന് ഫയലുകളാണ് ബാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
