കള്ളുഷാപ്പുകളും ‘നക്ഷത്ര പദവി’യിലേക്ക്, ലേലനടപടികൾ ഓൺലൈനാകും
text_fieldsതിരുവനന്തപുരം: ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരുന്നു. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാകും കള്ളുഷാപ്പുകൾക്കും സ്റ്റാർ പദവി നൽകുക. കള്ളുഷാപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസ് വകുപ്പ് ശിപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല.
കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് മദ്യനയത്തിലെ കരടിൽ ക്ലാസിഫിക്കേഷൻ ഉള്‍പ്പെടുത്തിയത്. സ്റ്റാർ പദവിയുടെ അടിസ്ഥാനത്തിൽ സൗകര്യങ്ങളിലും വിലയിലുമെല്ലാം മാറ്റം വരും. കള്ളുഷാപ്പ് ലേല നടപടികളിലും മാറ്റംവരും. ഷാപ്പുകളുടെ ലേലം ഓണ്‍ലൈൻ വഴിയാകുമെന്നതാണ് പ്രധാന മാറ്റം. നിലവിൽ ജില്ല കലക്ടർമാരുടെ സാന്നിധ്യത്തിൽ നറുക്കിട്ടാണ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദേശിച്ചിരുന്നു.
ഇതിന്റെ ചട്ടങ്ങള്‍ രൂപവത്കരിക്കുന്നതും അന്തിമഘട്ടത്തിലാണ്. ഒരു തെങ്ങിൽനിന്ന് രണ്ടു ലിറ്റർ കള്ള് ചെത്താനാണ് നിലവിൽ അനുമതി.അളവ് കൂട്ടാൻ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതിയെവെക്കാനും തീരുമാനമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

