Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അമ്മ’ ജനറൽ ബോഡി...

‘അമ്മ’ ജനറൽ ബോഡി ഇന്ന്​; തർക്ക വിഷയങ്ങൾ ചർച്ചക്ക്

text_fields
bookmark_border
‘അമ്മ’ ജനറൽ ബോഡി ഇന്ന്​; തർക്ക വിഷയങ്ങൾ ചർച്ചക്ക്
cancel

കൊ​​ച്ചി: സം​​ഘ​​ട​​ന​​യി​​ൽ ചി​​ല അം​​ഗ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലെ ത​​മ്മി​​ൽ ത​​ല്ല്​ ഇ​​നി​​യും പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ടാ​​തെ നി​​ല​​നി​​ൽ​​ക്കെ, താ​​ര സം​​ഘ​​ട​​ന​​യാ​​യ ‘അ​​മ്മ’ ജ​​ന​​റ​​ൽ ബോ​​ഡി യോ​​ഗം ഞാ​​യ​​റാ​​ഴ്ച​ കൊ​​ച്ചി​​യി​​ൽ. സം​​ഘ​​ട​​ന​​യെ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ക്കും​​വി​​ധം ചി​​ല താ​​ര​​ങ്ങ​​ൾ​​ക്കെ​​തി​​രെ തു​​റ​​ന്നു​​പ​​റ​​ച്ചി​​ലും പ​​രാ​​തി​​യു​​മാ​​യി രം​​ഗ​​ത്തെ​​ത്തി​​യ ന​​ടി അ​​ൻ​​സി​​ബ​​യു​​ടെ ‘അ​​ച്ച​​ട​​ക്ക ലം​​ഘ​​ന’​​മ​​ട​​ക്കം വി​​ഷ​​യ​​ങ്ങ​​ൾ യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച​​യാ​​കു​​മെ​​ന്നാ​​ണ്​ അ​​റി​​യു​​ന്ന​​ത്.

ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കു​​ക്കു പ​​ര​​മേ​​ശ്വ​​ര​​ന​​ട​​ക്ക​​മു​​ള്ള ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്കെ​​തി​​രെ പ​​ര​​സ്യ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തി​​യ അ​​ൻ​​സി​​ബ​​ക്ക് ന​​ൽ​​കി​​യ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സി​​ന്​ മ​​റു​​പ​​ടി ന​​ൽ​​കാ​​തി​​രു​​ന്ന​​തും ച​​ർ​​ച്ച​​യാ​​കും. തു​​ട​​ർ​​ന്ന്, അ​​ൻ​​സി​​ബ​​ക്കെ​​തി​​രാ​​യ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് നേ​​തൃ​​ത്വം നീ​​ങ്ങു​​മെ​​ന്നാ​​ണ്​ സൂ​​ച​​ന. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ ഉ​​ൾ​​പ്പെ​​ടെ നി​​ര​​ന്ത​​രം പ​​ര​​സ്യ പ്ര​​സ്താ​​വ​​ന​​ക​​ൾ ന​​ട​​ത്തി സം​​ഘ​​ട​​ന​​യെ ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ്​ അ​​ന്‍സി​​ബ​​ക്ക്​ കാ​​ര​​ണം കാ​​ണി​​ക്ക​​ൽ നോ​​ട്ടീ​​സ്​ ന​​ൽ​​കി​​യ​​ത്.

സം​​ഘ​​ട​​ന​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന​​ക്ക്​ വി​​രു​​ദ്ധ​​മാ​​യി പ​​ര​​സ്യ പ്ര​​തി​​ക​​ര​​ണം ന​​ട​​ത്തി​​യ അ​​ഭി​​നേ​​താ​​ക്ക​​ളാ​​യ ടി​​നി ടോം, ​​ജോ​​യ്​ മാ​​ത്യു, ല​​ക്ഷ്മി​​പ്രി​​യ എ​​ന്നി​​വ​​ർ​​ക്കും നോ​​ട്ടീ​​സ്​ ന​​ൽ​​കി​​യി​​രു​​ന്നു. അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​തി​​രി​​ക്കാ​​ൻ ജൂ​​ൺ 17ന​​കം കാ​​ര​​ണം ബോ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. മ​​റ്റു​​ള്ള​​വ​​ർ നോ​​ട്ടീ​​സി​​ന്​ മ​​റു​​പ​​ടി ന​​ൽ​​കി​​യെ​​ങ്കി​​ലും സ​​മ​​യ​​പ​​രി​​ധി ക​​ഴി​​ഞ്ഞി​​ട്ടും അ​​ൻ​​സി​​ബ മ​​റു​​പ​​ടി ന​​ൽ​​കി​​യി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വെ​​ള്ളി​​യാ​​ഴ്ച ചേ​​ർ​​ന്ന എ​​ക്സി​​ക്യൂ​​ട്ടി​​വ്​ യോ​​ഗം വി​​ഷ​​യം ച​​ർ​​ച്ച​​ക്കെ​​ടു​​ത്തി​​ല്ല. എ​​ന്നാ​​ൽ, അ​​ൻ​​സി​​ബ​​യു​​ടെ നി​​ല​​പാ​​ട്​ ഗു​​രു​​ത​​ര അ​​ച്ച​​ട​​ക്ക​​ലം​​ഘ​​ന​​മാ​​യി ക​​ണ്ട്​ ജ​​ന​​റ​​ൽ ബോ​​ഡി​​യി​​ൽ ച​​ർ​​ച്ച ചെ​​യ്ത്​ ന​​ട​​പ​​ടി​​യി​​ലേ​​ക്ക്​ ക​​ട​​ക്കാ​​നാ​​ണ്​ നീ​​ക്കം.

ച​​ർ​​ച്ച ചെ​​യ്ത്​​ പ​​രി​​ഹ​​രി​​ക്കാ​​മാ​​യി​​രു​​ന്ന വി​​ഷ​​യ​​ങ്ങ​​ളെ പു​​റ​​ത്തെ​​ത്തി​​ച്ച്​ സം​​ഘ​​ട​​ന​​യെ അ​​പ​​കീ​​ർ​​ത്തി​​​​പ്പെ​​ടു​​ത്തി​​യ അ​​ൻ​​സി​​ബ​​ക്കെ​​തി​​രെ ന​​ട​​പ​​ടി വേ​​ണ​​മെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ്​ ഒ​​രു വി​​ഭാ​​ഗം അം​​ഗ​​ങ്ങ​​ൾ. അ​​തേ​​സ​​മ​​യം, ത​​നി​​ക്കെ​​തി​​രാ​​യ വ​​ർ​​ഗീ​​യ പ്ര​​ചാ​​ര​​ണം ഉ​​ൾ​​പ്പെ​​ടെ സം​​ഘ​​ട​​ന​​യി​​ൽ ഉ​​ന്ന​​യി​​ച്ച വി​​ഷ​​യ​​ങ്ങ​​ൾ​​ക്ക്​ ന്യാ​​യ​​മാ​​യ പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത നേ​​തൃ​​ത്വം അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി​​യു​​ടെ പേ​​രി​​ൽ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണെ​​ന്നും അ​​ത്ത​​ര​​മൊ​​രു ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ നോ​​ട്ടീ​​സി​​ന്​ മ​​റു​​പ​​ടി ന​​ൽ​​കേ​​ണ്ടെ​​ന്നു​​മാ​​ണ്​ അ​​ൻ​​സി​​ബ​​യു​​ടെ നി​​ല​​പാ​​ടെ​​ന്ന​​റി​​യു​​ന്നു. ജോ​​യി​​ന്‍റ്​ സെ​​ക്ര​​ട്ട​​റി സ്ഥാ​​നം അ​​ൻ​​സി​​ബ നേ​​ര​​ത്തെ രാ​​ജി​​വെ​​ച്ചി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:starproblemsDiscussedorganizationAmma organization
News Summary - 'Amma' general body to meet today; controversial issues to be discussed
Next Story