ഓയൂർ: വെളിനല്ലൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ട് ബി.ജെ.പിക്ക്. ഇതോടെ ബി.ജെ.പി അംഗങ്ങളായ ജ്യോതിദാസും ഡി. രമേശനും സ്ഥിരം കമ്മറ്റിയംഗങ്ങളായി.
വെൽഫെയർ പാർട്ടിയും മുസ്ലിം ലീഗും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസിൽ നിന്ന് ഒരാൾ ജയിച്ചു. 17 അംഗങ്ങൾ ഉള്ള പഞ്ചായത്ത് ഭരണസമിതിയിൽ എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് അഞ്ച്, മുസ്ലിം ലീഗ് രണ്ട്, ബി.ജെ.പി രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.
ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്തതിൽ യു.ഡി.എഫ് പ്രതിഷേധിച്ചു.