നിർമാണ യൂനിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് ഒഴിവാക്കും
text_fieldsതിരുവനന്തപുരം: കേരള വ്യവസായ നയം 2023ന്റെ ഭാഗമായി നിർമാണ യൂനിറ്റുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷന് ഫീസ് എന്നിവ ഒഴിവാക്കി നല്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
22 മുന്‍ഗണന മേഖലകളിലെ വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ക്ക് കണ്ടെത്തിയ 18 ഇന്‍സെന്റിവ് പദ്ധതികളില്‍ സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകളിലും വിജ്ഞാപനം ചെയ്യപ്പെട്ട സ്വകാര്യ വ്യവസായ പാര്‍ക്കുകളിലും നിർമാണ യൂനിറ്റ് സ്ഥാപിക്കുന്ന സംരംഭകര്‍ക്ക് പാട്ട കരാറിന് ഏര്‍പ്പെടുന്നതിനോ, ഭൂമി / കെട്ടിടം വാങ്ങുന്നതിനോ രജിസ്ട്രേഷന് ആവശ്യത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസുമാണ് ഒഴിവാക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

