Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹോട്ടലുകളിൽനിന്ന് പഴകിയ കുഴിമന്തിയും അൽഫാം ചിക്കനും പിടിച്ചെടുത്തു

text_fields
bookmark_border
മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി
kuzhimanthi alfaham chicken
cancel
camera_alt

പയ്യോളിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പഴകിയ അൽഫാം ചിക്കനും കുഴിമന്തിയും  

പയ്യോളിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുപയ്യോളി: നഗരസഭ ആരോഗ്യവിഭാഗം പയ്യോളിയിൽ നടത്തിയ കർശന പരിശോധനയിൽ പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ പത്ത് സ്ഥാപനങ്ങളിൽ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

അജ്‌വ ഫാസ്റ്റ്‌ ഫുഡ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ കുഴിമന്തി റൈസ്, അൽഫാം ചിക്കൻ എന്നിവ പിടിച്ചെടുത്തു. 'പയ്യോളി ചിക്കൻ' ഹോട്ടലിൽനിന്ന് ഉള്ളി കഴുകാതെ പാചകത്തിനായി അരിയുന്നത് കണ്ടെത്തി പിടിച്ചെടുത്തു. ന്യൂനത കണ്ടെത്തിയ 'ശബരി' ഹോട്ടലുടമക്കും നോട്ടീസ് നൽകി.

പയ്യോളിയിലെ വ്യാപാരസ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

ഹെൽത്ത് ഇൻസ്പെക്ടർ ടി. ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.പി. പ്രകാശൻ, ഡി.ആർ. രജനി, സാനിറ്റേഷൻ വർക്കർ ബാബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Stale kuzhimanthi and alfaham chicken were seized from the hotels
Next Story