Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎഫ്.ടി.ടി.എച്ച്...

എഫ്.ടി.ടി.എച്ച് ഫ്രാഞ്ചൈസികളിൽ ഉദ്യോഗസ്ഥർ പങ്കാളികൾ; ബി.എസ്.എൻ.എല്ലിന് കോടികളുടെ നഷ്​ടം

text_fields
bookmark_border
എഫ്.ടി.ടി.എച്ച് ഫ്രാഞ്ചൈസികളിൽ ഉദ്യോഗസ്ഥർ പങ്കാളികൾ; ബി.എസ്.എൻ.എല്ലിന് കോടികളുടെ നഷ്​ടം
cancel

പൊ​ന്നാ​നി: കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ മ​റി​ക​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് കോ​ടി​ക​ളു​ടെ ന​ഷ്​​ടം വ​രു​ത്തു​ന്ന​താ​യി പ​രാ​തി. ഫൈ​ബ​ർ ടു ​ദ ഹോം (​എ​ഫ്.​ടി.​ടി.​എ​ച്ച്) ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യ​ക്ഷ​മാ​യോ പ​രോ​ക്ഷ​മാ​യോ പ​ങ്കാ​ളി​ക​ളാ​ക​രു​തെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് മാ​നി​ക്കാ​തെ​യാ​ണ് നി​ര​വ​ധി പേ​ർ വ​ൻ​തു​ക മു​ട​ക്കി പ​ങ്കാ​ളി​ക​ളാ​വു​ന്ന​ത്.

ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന് സ്വാ​ധീ​ന​മു​ള്ള ഫ്രാ​ഞ്ചൈ​സി​ക​ൾ കോ​പ്പ​ർ ക​ണ​ക്​​ഷ​നു​ക​ൾ മാ​റ്റി ഫൈ​ബ​ർ ടു ​ഹോം ക​ണ​ക്​​ഷ​ൻ ആ​ക്കു​ന്ന​തി​ലൂ​ടെ 50 ശ​ത​മാ​നം ക​മീ​ഷ​ൻ ന​ൽ​കേ​ണ്ടി​വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​താ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത്.

ജെ.​ടി.​ഒ​മാ​ർ ഉ​ൾ​പ്പെ​ടെ വ​ൻ​തു​ക മു​ട​ക്കി​യാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ളി​ൽ ഭാ​ഗ​ഭാ​ക്കാ​കു​ന്ന​ത്. ബി.​എ​സ്.​എ​ൻ.​എ​ൽ കൊ​ടു​ത്ത ഇ​ൻ​റ​ർ​നെ​റ്റ് ക​ണ​ക്​​ഷ​നു​ക​ളി​ൽ കൂ​ടു​ത​ലും കോ​പ്പ​ർ ക​ണ​ക്​​ഷ​നു​ക​ളാ​ണ്. ഇ​ത് പേ​ര് മാ​റ്റി​യാ​ണ് എ​ഫ്.​ടി.​ടി.​എ​ച്ച് ക​ണ​ക്​​ഷ​നു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്.

ഇ​തു​മൂ​ലം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്​​ട​മാ​ണ് ബി.​എ​സ്.​എ​ൻ.​എ​ല്ലി​നു​ണ്ടാ​കു​ന്ന​ത്. ഏ​ത് നി​മി​ഷ​വും പി​ന്മാ​റാ​വു​ന്ന സ്വ​കാ​ര്യ ഫ്രാ​ഞ്ചൈ​സി​ക​ളാ​ണ് ഇ​തി​ന് പി​ന്നി​ലു​ള്ള​ത്. ഫ്രാ​ഞ്ചൈ​സി​ക​ൾ എ​ത്ര​കാ​ലം നി​ല​നി​ൽ​ക്കു​മെ​ന്ന ഉ​റ​പ്പു​മി​ല്ല. ഫ്രാ​ഞ്ചൈ​സി​ക​ൾ പി​ന്മാ​റി​യാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളെ​യും ബാ​ധി​ക്കും. കൂ​ടു​ത​ൽ ക​മീ​ഷ​ൻ ല​ഭി​ക്കു​മ്പോ​ൾ ഫ്രാ​ഞ്ചൈ​സി​ക​ൾ മ​റ്റു ഐ.​എ​സ്.​പി​ക​ളി​ലേ​ക്ക് മാ​റും.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് എ​ഫ്.​ടി.​ടി.​എ​ച്ച് ഫ്രാ​ഞ്ചൈ​സി ന​യം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് 2020 ആ​ഗ​സ്​​റ്റി​ൽ സ​ർ​ക്കാ​ർ പു​തി​യ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

ബി.​എ​സ്.​എ​ൻ.​എ​ൽ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ട്ട ഫ്രാ​ഞ്ചൈ​സി​ക​ൾ വൈ​ദ്യു​തി ബോ​ർ​ഡി​നും ക​ന​ത്ത ന​ഷ്​​ടം വ​രു​ത്തു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്. മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന പോ​സ്​​റ്റു​ക​ൾ​ക്ക് അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല.

Show Full Article
TAGS:FTTH  BSNL 
News Summary - Staff partners in FTTH franchises; BSNL loses crores
Next Story