സുഹൃത്തിനെ കുത്തിക്കൊന്ന കേസ്: യുവാവ് അറസ്റ്റിൽ
text_fieldsപിരായിരി (പാലക്കാട്): ബുധനാഴ്ച രാത്രി പാതയോരത്തുണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ.പിരായിരി കൊടുന്തിരപ്പുള്ളി നവക്കോട് മുഹമ്മദ് ഹനീഫയുടെ മകൻ അബ്ദുൽ ഹക്കീമാണ് (38) കുത്തേറ്റ് മരിച്ചത്. ഹക്കീമിന്‍റെ സുഹൃത്തും ഒട്ടേറെ അടിപിടി കേസുകളിൽ പ്രതിയുമായ കള്ളിക്കാട് സ്വദേശി റിഷാദിനെയാണ് (24) പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി നവക്കോട് പെട്രോൾ പമ്പിന് സമീപമാണ് ഹക്കീമിന് കുത്തേറ്റത്. പഴയ ഇരുമ്പ് പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് കച്ചവടം നടത്തുകയാണ് ഹക്കീം. ഇരുമ്പു സാധനങ്ങൾ സൂക്ഷിക്കുന്ന ടെന്‍റിൽ വിശ്രമിക്കുകയായിരുന്ന ഹക്കീമുമായി വഴക്കിലേർപ്പെട്ട റിഷാദ് ഹക്കീമിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കുത്തുന്നത് തടയാനെത്തിയ സജീറിന് കൈക്ക് പരിക്കേറ്റു. കഴുത്തിലും വയറ്റിലും കുത്തേറ്റ ഹക്കീം സംഭവസ്ഥലത്തുതന്നെ മരിച്ചതായും ആദ്യം ഓടിമറഞ്ഞ റിഷാദ് പിന്നീട് പൊലീസിൽ കീഴടങ്ങുകയായിരുന്നുവെന്നും പറയുന്നു.ഹക്കീമിന്‍റെ മാതാവ്: ഹവ്വ ഉമ്മ. ഭാര്യ: താഹിറ മകൻ: മുഹമ്മദ് ഇബ്രാഹിം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

