എസ്.എസ്.എൽ.സി മാർക്കുകളുടെ പരിശോധന ഇന്ന് പൂർത്തിയാകും
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ മാർക്കുകളുടെ പരിശോധന ഞായറാഴ്ച പരീക്ഷഭവനിൽ പൂർത്തിയാകും. മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് പരീക്ഷഭവെൻറ സെർവറിലേക്ക് ഒാൺലൈനായി അയച്ചുനൽകിയ മാർക്കുകളും അവിടെനിന്ന് അയച്ച സ്കോർഷീറ്റുകളും തമ്മിൽ ഒത്തുനോക്കിയാണ് പരിശോധന നടക്കുന്നത്.
ഇതോടൊപ്പംതെന്ന ഏതെങ്കിലും വിദ്യാർഥികളുടെ മാർക്കുകൾ ലഭ്യമാകാതെ വന്നിട്ടുണ്ടോ എന്ന പരിശോധനയും നടക്കുന്നുണ്ട്. മാർക്കുകൾ ലഭ്യമാകാതെ വന്നിട്ടുള്ളവ ബന്ധപ്പെട്ട മൂല്യനിർണയ ക്യാമ്പുകളിൽനിന്ന് ചുമതലയുള്ള ഉദ്യോഗസ്ഥർ വഴി ശേഖരിക്കും. അന്തിമഫലം തയാറാക്കുന്ന ജോലി മേയ് ഒന്നിന് തുടങ്ങും. വിദ്യാർഥികൾക്ക് എഴുത്തുപരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ഗ്രേസ് മാർക്ക്, െഎ.ടി പരീക്ഷയിലെ മാർക്ക്, നിരന്തര മൂല്യനിർണയത്തിൽ ലഭിച്ച മാർക്ക് എന്നിവ കൂട്ടിച്ചേർത്താണ് അന്തിമഫലം തയാറാക്കുന്നത്. രണ്ടുമുതൽ മൂന്നുദിവസം കൊണ്ട് ഇൗ ജോലി പൂർത്തിയാക്കാനാകുമെന്ന് പരീക്ഷ സെക്രട്ടറി കെ.െഎ. ലാൽ അറിയിച്ചു. ഇതിന് ശേഷം മുഴുവൻഫലവും അന്തിമ പരിശോധനക്ക് വിധേയമാക്കും. ജില്ല, വിദ്യാഭ്യാസ ജില്ലതലത്തിലുള്ള ഫലം പ്രത്യേകം എടുത്ത് പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പുവരുത്തും.
രണ്ടുദിവസം കൊണ്ട് ഇൗ ജോലി പൂർത്തീകരിക്കും. ഇതിനുശേഷം പരീക്ഷ പാസ്ബോർഡ് യോഗം പരീക്ഷകമീഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന് പരീക്ഷഫലത്തിന് അംഗീകാരം നൽകും. തുടർന്നാണ് ഫലപ്രഖ്യാപനം. മേയ് അഞ്ചിനകം ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് പരീക്ഷഭവനിൽ പുരോഗമിക്കുന്നത്. ഇത്തവണയും മോഡറേഷൻ മാർക്ക് നൽകില്ലെന്നാണ് സൂചന.
അതേസമയം, ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയുടെ മൂല്യനിർണയം ശനിയാഴ്ച പൂർത്തിയായി. ഇരട്ട മൂല്യനിർണയം ആവശ്യമുള്ള ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ പേപ്പറുകളുടെ മൂല്യനിർണയം ആയിരുന്നു അവശേഷിച്ചിരുന്നത്. ഒന്നും രണ്ടും മൂല്യനിർണയത്തിലെ മാർക്കിൽ വലിയ അന്തരമുള്ള പേപ്പറുകൾ മൂന്നാം മൂല്യനിർണയവും നടത്തിയിട്ടുണ്ട്. മേയ് 15നകം ഫലം പ്രസിദ്ധീകരിക്കാനാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിെൻറ ആലോചന. ഗ്രേസ്മാർക്ക്, നിരന്തരമൂല്യനിർണയം എന്നിവയുടെ മാർക്കുകൾ ചേർക്കുന്ന ജോലിയും ഏറക്കുറെ പൂർത്തിയായി. മേയ് പത്തിനകം മാർക്കുകളുടെ പരിശോധന പൂർത്തിയാകും. ഇതിനുശേഷം പാസ് ബോർഡ് യോഗം ചേർന്ന് പരീക്ഷഫലത്തിന് അംഗീകാരം നൽകും. മോഡറേഷൻ നൽകുന്നത് സംബന്ധിച്ചും ബോർഡാണ് തീരുമാനമെടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
