''കുട്ടികളേ, നിങ്ങള്‍ പൊളിയാണ്...ട്രോളാനൊന്നും ഞാനില്ല'' എസ്.എസ്.എൽ.സി ഫലത്തിന് പിന്നാലെ അബ്ദുറബ്ബിന്റെ 'ട്രോൾ'
text_fieldsവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ട്രോളുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ്. ''കുട്ടികളേ, നിങ്ങള്‍ പൊളിയാണ്...എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ...!'' എന്നിങ്ങനെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ വർഷവും എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ സമൂഹ മാധ്യമത്തിൽ പ്രതികരണവുമായി അബ്ദുറബ്ബ് എത്തിയിരുന്നു. ''വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോൾ മനസ്സിലായോ'' എന്നായിരുന്നു ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.
അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയതിന്റെ പേരിൽ സി.പി.എം സൈബർ പോരാളികൾ അദ്ദേഹത്തെ ട്രോളിയിരുന്നു. 99.26 ശതമാനമാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയശതമാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

