Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''കുട്ടികള്‍ പഠിച്ച്...

''കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ'' അബ്ദുറബ്ബിന് മറുപടിയുമായി ശിവന്‍കുട്ടി

text_fields
bookmark_border
കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ അബ്ദുറബ്ബിന് മറുപടിയുമായി ശിവന്‍കുട്ടി
cancel
Listen to this Article

എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന് പിന്നാലെ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ''കുട്ടികള്‍ പഠിച്ച് പാസാവട്ടന്നെ...എന്തിനാ അവരെ ട്രോളാൻ നിൽക്കുന്നെ'' എന്നാണ് അബ്ദുറബ്ബിന്റെ പോസ്റ്റ് ഷെയർ ചെയ്ത ശേഷം മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.

''കുട്ടികളേ, നിങ്ങള് പൊളിയാണ്...എല്ലാവർക്കും അഭിനന്ദനങ്ങൾ! ട്രോളാനൊന്നും ഞാനില്ല, എല്ലാവർക്കും സുഖമല്ലേ...!'' എന്നിങ്ങനെയാണ് അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് മറുപടിയുമായാണ് ശിവൻകുട്ടി രംഗത്തെത്തിയത്.

കഴിഞ്ഞ വർഷവും എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ സമൂഹ മാധ്യമത്തിൽ പ്രതികരണവുമായി അബ്ദുറബ്ബ് ​എത്തിയിരുന്നു. ''വിജയശതമാനം കൂടുന്നത് മന്ത്രിയുടെ കഴിവുകേടല്ല, മറിച്ച് വിദ്യാര്‍ഥികളുടെ മിടുക്കാണെന്ന് ഇപ്പോൾ മനസ്സിലായോ'' എന്നായിരുന്നു ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ വിജയശതമാനം കൂടിയതിന്റെ പേരിൽ സി.പി.എം സൈബർ പോരാളികൾ അദ്ദേഹത്തെ ട്രോളിയിരുന്നു. 99.26 ശതമാനമാണ് ഇത്തവണ എസ്.എസ്.എൽ.സി വിജയശതമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V SivankuttyPK Abdurabb
News Summary - SSLC Result: Sivankutty replies to Abdurabb's troll
Next Story