സമ്പൂർണ എ പ്ലസ് 20967; മലപ്പുറം ഒന്നാമത്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സമ്പൂർണ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ 1912 പേരുടെ കുറവ്. 2016ൽ 22879 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയിരുന്നെങ്കിൽ ഇക്കുറിയത് 20967 ആയി ചുരുങ്ങി. 2015നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 7449 പേർക്കുകൂടി സമ്പൂർണ എ പ്ലസ് ലഭിച്ചിരുന്നു. 2013ൽ 6995 പേർക്ക് മാത്രമാണ് എ പ്ലസ് ഉണ്ടായിരുന്നത്. 2014ൽ ഇത് 10000 കവിഞ്ഞു. 2013നെ അപേക്ഷിച്ച് 3078 പേർ കൂടി വർധിച്ച് 10073 പേർക്കായിരുന്നു സമ്പൂർണ വിജയം. 2015ൽ മുൻവർഷത്തെക്കാൾ 5357 പേർ കൂടി വർധിച്ച് 15340 ആയി. എ പ്ലസ് മികവുകാരുടെ എണ്ണത്തിൽ നാലു വർഷമായി തുടരുന്ന ക്രമാനുഗതമായ വർധന ഇക്കുറിയും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 20967 പേരിൽ 14212 പേർ പെൺകുട്ടികളും 6755 ആൺകുട്ടികളുമാണ്. എ പ്ലസ് മികവിൽ ഒന്നാം സ്ഥാനത്ത് ഇക്കുറിയും മലപ്പുറമാണ്. 2433 പെൺകുട്ടികളും 1207 ആൺകുട്ടികളുമടക്കം 3640 പേരാണ് മലപ്പുറത്ത് സമ്പൂർണ എ പ്ലസ് വിജയം കൊയ്തത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 85 പേർ കൂടി മികച്ച വിജയം കൈയടക്കിയാണ് മലപ്പുറത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 2016ൽ 3555 പേരായിരുന്നു എ പ്ലസുകാർ. വിദ്യാഭ്യാസ ജില്ല അടിസ്ഥാനപ്പെടുത്തിയുള്ള കണക്കിലും 1595 വിജയികളുള്ള മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ് ഒന്നാമത്. 1582 പെൺകുട്ടികളും 789 ആൺകുട്ടികളുമടക്കം 2371 പേർ എ പ്ലസ് നേടിയ കോഴിേക്കാടാണ് സുവർണ വിജയത്തിൽ രണ്ടാമത്. കഴിഞ്ഞവർഷം 2811 എ പ്ലസുകൾ അക്കൗണ്ടിലുറപ്പിച്ചായിരുന്നു കോഴിക്കോട് രണ്ടാം സ്ഥാനത്തെത്തിയിരുന്നത്. 2016നെ അപേക്ഷിച്ച് 140 എണ്ണം കുറവാണ് ഇക്കുറി. 2151 എ പ്ലസുകളുമായി തലസ്ഥാന ജില്ലയാണ് മൂന്നാമത്. 1492 െപൺകുട്ടികളും 659 ആൺകുട്ടികളുമടക്കം 2151 പേരാണ് തിരുവനന്തപുരത്ത് എ പ്ലസ് വിജയികളായുള്ളത്.
2050 പേർക്ക് സമ്പൂർണ വിജയമുള്ള െകാല്ലമാണ് പട്ടികയിൽ നാലാമത്. 1344 പെൺകുട്ടികളും 706 ആൺകുട്ടികളുമാണ് കൊല്ലത്തെ നാലാം സ്ഥാനത്തെത്തിച്ചത്. 1360 ആൺകുട്ടികളും 637 പെൺകുട്ടികളും എ പ്ലസ് വിജയികളായുള്ള കണ്ണൂരാണ് അഞ്ചാമത്. ഇവിടെ ആകെയുള്ള എ പ്ലസുകാർ 1997 പേർ. തൃശൂർ -1713 (പെൺ: 1157, ആൺ: 556), എറണാകുളം- 1608 (പെൺ: 1110, ആൺ: 498), പാലക്കാട്-1418 (പെൺ: 1020, ആൺ: 398), കോട്ടയം-966 (പെൺ: 663, ആൺ: 303), ആലപ്പുഴ-934 (പെൺ: 648, ആൺ: 286), കാസർേകാട്- 812 (പെൺ: 508, ആൺ: 304), പത്തനംതിട്ട-462 (പെൺ: 321, ആൺ: 141), ഇടുക്കി-453 (പെൺ: 317, ആൺ: 136), വയനാട്-392 (പെൺ: 257, ആൺ: 135) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ എ പ്ലസ് മികവ്.
ഗ്രേസ് മാർക്ക് നേട്ടക്കാരുടെ എണ്ണത്തിൽ വൻവർധന
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിൽ വൻ വർധന. ഇത്തവണ 85,878 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. കഴിഞ്ഞവർഷം 76,642 പേർക്കായിരുന്നു ഇൗ നേട്ടം. 9,236 കുട്ടികൾക്കാണ് ഇത്തവണ അധികമായി ഗ്രേസ് മാർക്ക് ലഭിച്ചത്. ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റുകളുടെ എണ്ണത്തിലുള്ള വർധന ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, െഎ.ടി മേളകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (രാഷ്ട്രപതി അവാർഡ്, രാജ്യപുരസ്കാർ), ജൂനിയർ റെഡ്ക്രോസ്, ദേശീയ-സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് കേഡറ്റ്, സർഗോത്സവം തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകുന്നത്.
സേ പരീക്ഷ മേയ് 22 മുതൽ എട്ടു മുതൽ 12 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്്.െഎ), ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.െഎ) പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടാത്ത െറഗുലർ വിഭാഗം വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിൽ വെച്ച് മേയ് 22 മുതൽ 26 വരെ സേ പരീക്ഷ (സേവ് എ ഇയർ) നടത്തുമെന്ന് പരീക്ഷ സെക്രട്ടറി അറിയിച്ചു. ജൂൺ ആദ്യവാരം തന്നെ ഫലവും പ്രസിദ്ധീകരിക്കും. സേ പരീക്ഷക്ക് ഇൗ മാസം എട്ടു മുതൽ 12 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോേട്ടാകോപ്പി: എട്ടു മുതൽ 12 വരെ അപേക്ഷ നൽകാം
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോേട്ടാകോപ്പി എന്നിവക്കുള്ള അപേക്ഷ േമയ് എട്ടു മുതൽ 12 വരെ ഒാൺലൈനായി സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷകളുടെ പ്രിൻറ് ഒൗട്ടും ഫീസും അപേക്ഷകൻ അതാത് സ്കൂൾ പ്രഥമാധ്യാപകർക്ക് മേയ് 12ന് വൈകീട്ട് അഞ്ചിന് മുമ്പ് നൽകണം. പ്രഥമാധ്യാപകർ ഇൗ അപേക്ഷ 13ന് വൈകീട്ട് അഞ്ചിന് മുമ്പ് ഒാൺലൈൻ കൺഫർമേഷൻ നടത്തണം. പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും സൂക്ഷ്മപരിശോധനക്ക് പേപ്പർ ഒന്നിന് 50ഉം ഫോേട്ടാകോപ്പിക്ക് പേപ്പർ ഒന്നിന് 200 രൂപയുമാണ് ഫീസ്. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം 31നകം പരീക്ഷാഭവെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോേട്ടാ കോപ്പിയും 31നകം നൽകും.
ഹയർ സെക്കൻഡറി ഒാൺലൈൻ അപേക്ഷ എട്ടു മുതൽ
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് മേയ് എട്ടു മുതൽ ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. ട്രയൽ അലോട്ട്മെൻറ് മേയ് 29ന് നടത്തും. ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിന് നടത്തും. ജൂൺ 14ന് ക്ലാസുകൾ തുടങ്ങാനാണ് തീരുമാനമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എസ്.എസ്.എൽ.സി െറഗുലർ വിഭാഗം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകളുടെ പ്രിവ്യൂ പരീക്ഷാഭവെൻറ iExam ലിങ്കിൽ ലഭ്യമാകും. ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ബയോഡാറ്റ പാർട്ടിൽ ആവശ്യമുള്ളവർ മേയ് ഒമ്പതിന് മുമ്പായി iexamhelpdesk@gmail.com എന്ന വിലാസത്തിൽ പ്രഥമാധ്യാപകർ വഴി മെയിൽ ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
