Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.സി...

എസ്​.എസ്​.എൽ.സി ബുക്കിലെ വിവരങ്ങൾ തിരുത്താൻ ​പ്രത്യേക ഉത്തരവ്​: കീഴ്​വഴക്കമാക്കരുതെന്ന്​ ഹൈകോടതി

text_fields
bookmark_border
എസ്​.എസ്​.എൽ.സി ബുക്കിലെ വിവരങ്ങൾ തിരുത്താൻ ​പ്രത്യേക ഉത്തരവ്​: കീഴ്​വഴക്കമാക്കരുതെന്ന്​ ഹൈകോടതി
cancel
കൊച്ചി: പിതാവ്​ വഴി മതം മാറ്റത്തിന്​ വിധേയയായ യുവതിയുടെ എസ്​.എസ്​.എൽ.സി ബുക്കിലെ പേരുകളും മതവും ജാതിയുമടക്കം തിരുത്തി നൽകണമെന്ന്​ ഹൈകോടതി ഉത്തരവ്​. ക്രിസ്​തുമതത്തിൽ ജനിച്ചെങ്കിലും ഇസ്​ലാം മതത്തിലേക്ക്​ മാറിയ പിതാവി​​െൻറ നിർദേശപ്രകാരം എസ്​.എസ്​.എൽ.സി ബുക്കിലും അഡ്​മിഷൻ എൻട്രിയിലും ​​േചർത്ത പേരുകൾ യുവതിയുടെ രേഖകളിൽനിന്ന്​ മാറ്റി തിരുത്തി നൽകാനാണ്​​ ജസ്​റ്റിസ്​ എ.എം. ഷഫീഖ്​, ജസ്​റ്റിസ്​ ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചി​​െൻറ ഉത്തരവ്​.

ഒരുപൗരൻ എന്ന നിലയിൽ യുവതിയുടെ അവകാശങ്ങളെയും വ്യക്തിത്വത്തെയും ഹാനികരമായി ബാധിക്കുന്ന പ്ര​േത്യക സാഹചര്യത്തി​െല പ്ര​േത്യക തരം കേസായതിനാലാണ്​ തിരുത്തലിന്​ ഉത്തരവിടുന്നതെന്നും ഇത്​ കീഴ്​വഴക്കമാക്കരുതെന്നും കോടതി വ്യക്തമാക്കി. മഞ്ചേരി സ്വദേശിനിയായ യുവതിയുടെ ഹരജിക്ക്​ അനുകൂലമായി സിംഗിൾ ബെഞ്ച്​ ഉത്തരവിട്ടിരുന്നു. ഇത്​ ചോദ്യംചെയ്​ത്​ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഗവ. പരീക്ഷ ജോയൻറ്​ കമീഷണറുമടക്കം നൽകിയ അപ്പീൽ ഹരജി​ തള്ളിയാണ്​ ​ഡിവിഷൻ ബെഞ്ചി​​െൻറ ഉത്തരവ്​.

ഹരജിക്കാരി സ്​കൂളിൽ പഠിക്കുന്ന സമയത്ത്​ ഇസ്​ലാം മതം സ്വീകരിച്ച പിതാവ്​ ജോണിയാണ്​ സ്​കൂൾ രേഖകളിൽ മാതാപിതാക്കള​ു​െടയും കുട്ടിയു​െടയും പേരും മതവും തിരുത്തിച്ചത്​. ഹരജിക്കാരിയു​െടയും മാതാവി​​​െൻറയും പിതാവി​​െൻറയും സമുദായം മുസ്​ലിം എന്നാണ്​ രേഖപ്പെടുത്തിയിരുന്നത്​. ഇതിനിടെ, പിതാവിനെ കാണാതായി. കോളജ്​ പഠനകാലങ്ങളിൽ അപേക്ഷകളിൽ ക്രിസ്​ത്യൻ എന്നാണ്​ യുവതി അവകാശപ്പെട്ടത്​. ഗസറ്റ്​ വിജ്ഞാപനത്തിലൂടെ പേര്​ മാറ്റാൻ ശ്രമിച്ചു. എന്നാൽ, പിതാവി​​​െൻറയും മാതാവി​​െൻറയും പേരും സമുദായവും തിരുത്താനുള്ള അ​പേക്ഷ തള്ളി. തിരുത്തലുകൾ വരുത്താൻ എസ്​.എസ്​.എൽ.സി ബുക്കിനൊപ്പം ഇതുസംബന്ധിച്ച വിജ്ഞാപനംകൂടി സമർപ്പിക്കണമെന്ന 1984 മാർച്ച്​ 14ലെ സർക്കാർ ഉത്തരവ്​ ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ നടപടി. ഇതി​നെതിരെയാണ്​ യുവതി കോടതിയെ സമീപിച്ചത്​.

പിതാവി​​െൻറ പേരും മതവും ജാതിയും രേഖപ്പെടുത്തി നിശ്ചിത സമയത്തിനകം തെറ്റുതിരുത്തി നൽകാനുള്ള സിംഗിൾ ബെഞ്ച്​ ഉത്തരവ്​ കെ.ഇ.ആർ പ്രകാരമോ സർക്കാർ ഉത്തരവുമൂലമോ നടപ്പാക്കാൻ സാധ്യമല്ലെന്നായിരുന്നു അപ്പീലിൽ സർക്കാറി​​െൻറ വാദം. ​എന്നാൽ, ജോണിയെന്നും ഏലിയാമ്മയെന്നുമായിരുന്നു മാതാപിതാക്കളുടെ പേരെന്നും ക്രിസ്​തുമത വിശ്വാസികളാണ്​ ഇവരെന്നും താനും ​ക്രിസ്​തുമതത്തിലാണ്​ പിറന്നതെന്നും വ്യക്തമാക്കാൻ മാതാപിതാക്കളുടെ വിവാഹസർട്ടിഫിക്കറ്റും ത​​െൻറ ജനനസർട്ടിഫിക്കറ്റും ആദ്യകുർബാന കൈക്കൊള്ളൽ സർട്ടിഫിക്കറ്റും ഹരജിക്കാരി ഹാജരാക്കി.

രാജ്യത്തെ പൗരനായ ഹരജിക്കാര​ിയുടെ അവകാശങ്ങളെ ബാധിക്കുന്ന പ്രത്യേക തരം കേസാണിതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ​​ഹരജിക്കാരി അറിയാതെ ഇസ്​ലാം മതത്തിലേക്ക്​ മാറ്റപ്പെടുകയായിരുന്നു. ഇത്​ ഹരജിക്കാരിയുടെ മൗലികാവകാശത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ ഉദാരസമീപനം സ്വീകരിക്കുന്നതാണ്​ ഉചിതം. ഇതിന്​ മതിയായ വ്യവസ്ഥകളില്ലെങ്കിലും ഒരു പ്രത്യേക കേസാണിതെന്നത്​ പരിഗണിച്ച്​ എസ്​.എസ്​.എൽ.സി ബുക്കിൽ അത്യാവശ്യ തിരുത്തലുകൾ വരുത്തേണ്ടത്​ അനിവാര്യമാണ്​. അതിനാൽ സിംഗിൾ ബെഞ്ചി​​െൻറ ഉത്തരവിൽ ഇടപെടുന്നില്ലെന്ന്​ വ്യക്തമാക്കിയാണ്​ ഡിവിഷൻ ബെഞ്ച്​ അപ്പീൽ തള്ളിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtSSLCName change
News Summary - SSLC name change
Next Story