Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.സി; മധുരം...

എസ്​.എസ്​.എൽ.സി; മധുരം മലയാളം, അറബി വലച്ചു

text_fields
bookmark_border
എസ്​.എസ്​.എൽ.സി; മധുരം മലയാളം, അറബി വലച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട്​​ ഒ​ന്ന്​ മ​ല​യാ​ളം ചോ​ദ്യ​ങ്ങ​ൾ മ​ധു​ര​ത​ര​മെ​ന്ന്​ വി​ദ്യാ​ർ​ഥി​ക​ൾ. ആ​ദ്യ​പ​രീ​ക്ഷ ത​ന്നെ ന​ന്നാ​യി എ​ഴു​താ​ൻ സ ാ​ധി​ച്ച​ത്​ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ അ​ധ്യാ​പ​ക​രും പ​റ​യു​ന്നു. ശ​രാ​ശ​രി നി​ല​വാ​ര​ ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​പോ​ലും ന​ന്നാ​യി എ​ഴു​താ​വു​ന്ന ചോ​ദ്യ​ങ്ങ​ളാ​യി​രു​ന്നു മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, പ​തി​വി​ന്​ വി​പ​രീ​ത​മാ​യി ഒ​ന്നാം​ഭാ​ഷ അ​റ​ബി ചോ​ദ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ കു​ഴ​പ്പി​ച്ചു. ചോ​ദ്യ​ക​ർ​ത്താ​വി​​െൻറ അ​റി​വും ഭാ​ഷാ പാ​ണ്ഡി​ത്യ​വും പ്ര​ക​ടി​പ്പി​ച്ച ചോ​ദ്യ​ങ്ങ​ൾ പ​ല​തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ത്ത​ര​മെ​ഴു​താ​ൻ ക​ഴി​യു​ന്ന​വ​യാ​യി​രു​ന്നി​ല്ലെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

അ​റ​ബി ചോ​ദ്യ​േ​പ​പ്പ​ർ സം​ബ​ന്ധി​ച്ച്​ അ​റ​ബി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളാ​യ കേ​ര​ള അ​റ​ബി​ക്​ മു​ൻ​ഷീ​സ്​ അ​സോ​സി​യേ​ഷ​നും കെ.​എ.​ടി.​എ​ഫും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്​​ച ഒ​ന്നാം ഭാ​ഷ പാ​ർ​ട്ട്​​ ര​ണ്ടി​​െൻറ പ​രീ​ക്ഷ ന​ട​ക്കും. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക്കൊ​പ്പം രാ​വി​ലെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യും ന​ട​ത്തു​ന്ന​തി​നാ​ൽ ഏ​റെ ക​രു​ത​ലോ​ടെ​യാ​യി​രു​ന്നു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ. അ​തേ സ​മ​യം, എ​സ്‌.​എ​സ്‌.​എ​ൽ.​സി ചോ​ദ്യ​േ​പ​പ്പ​ർ രാ​വി​ലെ ആ​റു മു​​ത​ൽ സ്‌​കൂ​ളി​ലെ​ത്തി​ക്കു​ന്ന പു​തി​യ പ​രി​ഷ്‌​കാ​രം അ​ധ്യാ​പ​ക​രെ​യും ജീ​വ​ന​ക്കാ​രെ​യും വ​ല​ച്ചു. ട്ര​ഷ​റി/ ബാ​ങ്ക്​ ലോ​ക്ക​റു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചോ​ദ്യ​പേ​പ്പ​ർ രാ​വി​ലെ ആ​റു​ മു​ത​ൽ വി​ത​ര​ണം തു​ട​ങ്ങ​ണ​മാ​യി​രു​ന്നു. രാ​വി​ലെ എ​ട്ട​ര​ക്കു​മു​മ്പ്​ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ട്ര​ഷ​റി/ ബാ​ങ്ക്​ ജീ​വ​ന​ക്കാ​ർ, സ്കൂ​ളി​ലെ ചീ​ഫ്​ സൂ​പ്ര​ണ്ട്, ഡെ​പ്യൂ​ട്ടി ചീ​ഫ്​ സൂ​പ്ര​ണ്ട് എ​ന്നി​വ​രെ​യാ​ണ്​ ഇ​ത്​ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യ​ത്. രാ​വി​ലെ ആ​റി​നെ​ത്താ​ൻ പ​ല​രും പു​ല​ർ​ച്ച ത​ന്നെ വീ​ട്ടി​ൽ​നി​ന്ന് പു​റ​പ്പെ​ട്ടു.

9.45ന് ​ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക്കാ​ണ് ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചോ​ദ്യ​ക്ക​ട​ലാ​സ് ആ​റു​മ​ണി മു​ത​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്നാ​ണ്​ അ​ധ്യാ​പ​ക​രു​ടെ പ​രാ​തി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യു​ടെ ചോ​ദ്യ​േ​പ​പ്പ​ർ ദി​വ​സ​ങ്ങ​ളാ​യി സ്കൂ​ളി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​േ​മ്പാ​ഴാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി​യു​ടേ​ത്​ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. പ്ര​ഫ​ഷ​ന​ൽ കോ​ഴ്‌​സു​ക​ൾ​ക്കു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യെ​ക്കാ​ൾ എ​ന്ത് പ്രാ​ധാ​ന്യ​മാ​ണ് എ​സ്‌.​എ​സ്‌.​എ​ൽ.​സി​ക്കു​ള്ള​തെ​ന്ന് അ​ധ്യാ​പ​ക​ർ ചോ​ദി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ ഉ​ച്ച​ക്കു​ശേ​ഷ​മാ​യ​തി​നാ​ൽ ഈ ​പ്ര​ശ്ന​മി​ല്ലാ​യി​രു​ന്നു. പ​രീ​ക്ഷ രാ​വി​ലെ​യാ​ക്കി​യ​പ്പോ​ൾ ചോ​ദ്യ​ക്ക​ട​ലാ​സ് സൂ​ക്ഷി​ക്കു​ന്ന​ത് സ്‌​കൂ​ളി​ലേ​ക്ക് മാ​റ്റി​യി​ല്ല. ഇ​താ​ണ് പ്ര​ശ്​​ന​മാ​യ​തെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examkerala newsmalayalam newsmalayalam exam
News Summary - sslc examination-Kerala news
Next Story