പരീക്ഷ വിവാദം: വിവാദത്തിനിടയാക്കുന്നത് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന രീതി
text_fieldsമലപ്പുറം: സ്വകാര്യ സ്ഥാപനങ്ങൾ തയാറാക്കുന്ന ചോദ്യപേപ്പറുകൾ മാതൃകപരീക്ഷകൾക്ക് ഉപയോഗിക്കുന്ന വിദ്യാലയങ്ങൾ സംസ്ഥാനത്ത് നിരവധി. അരീക്കോട് തോട്ടുമുക്കത്തെ മലബാർ എജുക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (മെറിറ്റ്) മലപ്പുറം ജില്ലക്കകത്തും പുറത്തും നിരവധി വിദ്യാലയങ്ങൾക്ക് ചോദ്യപേപ്പർ നൽകുന്നുണ്ട്. ഇവർ തയാറാക്കിയ മാതൃകചോദ്യപേപ്പറിലെ ചോദ്യങ്ങൾ സമാനരീതിയിൽ എസ്.എസ്.എൽ.സി കണക്ക് പരീക്ഷയിലും വന്നതാണ് വിവാദമായത്.
ചോദ്യപേപ്പർ സൂക്ഷ്മത കൂടാതെ ഉപയോഗിച്ചതാണ് എസ്.എസ്.എൽ.സി കണക്ക് പരീക്ഷ വീണ്ടും നടത്താനിടയാക്കിയത്. മലപ്പുറം ജില്ല വിദ്യാഭ്യാസ ഒാഫിസർ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകി. മലപ്പുറത്തെ സ്കൂളിൽ എസ്.എസ്.എൽ.സിക്ക് മുമ്പ് നടത്തിയ മാതൃകപരീക്ഷയിലും ഇതേ ചോദ്യപേപ്പർ ആയിരുന്നു ഉപയോഗിച്ചത്. സ്ഥിരമായി ചോദ്യപേപ്പറുകൾക്ക് ഇൗ സ്ഥാപനത്തെയാണ് ഇൗ സ്കൂൾ ആശ്രയിക്കുന്നത്.
എന്നാൽ, മലപ്പുറം ജില്ല പഞ്ചായത്തിെൻറ പരീക്ഷ സഹായിയില്‍ നിന്നെടുത്താണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്നാണ് മെറിറ്റിെൻറ വാദം. ഇതേ ചോദ്യങ്ങള്‍ എസ്.എസ്.എൽ.സിക്ക് എങ്ങനെ വന്നെന്നറിയില്ലെന്നും അവർ വിശദീകരിക്കുന്നു. ചോദ്യപേപ്പറുകൾക്ക് സ്വകാര്യ എജൻസികളെയാണ് ഭൂരിപക്ഷം വിദ്യാലയങ്ങളും ഇപ്പോൾ യൂനിറ്റ് പരീക്ഷകൾക്കുപയോഗിക്കുന്നത്. നേരത്തേ അധ്യാപക സംഘടനകളാണ് ഇവ തയാറാക്കിയിരുന്നത്. ഇതവസാനിച്ചതോടെ ചുരുക്കം സ്കൂളുകളിൽ അതത് അധ്യാപകർതന്നെ ചോദ്യേപപ്പർ തയാറാക്കുന്നുണ്ട്. എന്നാൽ, ഇൗ പ്രയാസം ഒഴിവാക്കാം എന്നതിനാൽ അധ്യാപകർ തന്നെയാണ് പലപ്പോഴും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാൻ മുൻൈകയെടുക്കുന്നത്.
സംസ്ഥാനത്ത് ഇത്തരത്തിൽ ചോദ്യപേപ്പറുകൾ നിർമിച്ചുനൽകുന്ന നിരവധി കേന്ദ്രങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
