എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് പൂർത്തിയാകും; മൂല്യനിർണയം 16 മുതൽ
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ തിങ്കളാഴ്ച അവസാനിക്കും. രാവിലെ 9.30 മുതൽ 11.15 വരെ ബയോളജിയാണ് അവസാന പരീക്ഷ. ഹയർ സെക്കൻഡറി പരീക്ഷ ശനിയാഴ്ച പൂർത്തിയായിരുന്നു. രണ്ട് പരീക്ഷകളുടെയും ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രിൽ 16ന് തുടങ്ങും. ഏപ്രിൽ ഏഴിന് തുടങ്ങാനിരുന്ന മൂല്യനിർണയം നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് 16ലേക്ക് മാറ്റിയത്.
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ ഗൾഫ് കേന്ദ്രങ്ങളിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയിരുന്നു. ഇവർക്ക് പ്രത്യേകം പരീക്ഷ നടത്താനാണ് ആലോചന. ഏപ്രിൽ ആറിന് നടക്കുന്ന അവലോകന യോഗത്തിനുശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനം.
കേരളത്തിൽ 3031 കേന്ദ്രങ്ങളിലായി 4,17,497ഉം ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിൽ 386ഉം ഗൾഫിൽ ഏഴ് കേന്ദ്രങ്ങളിൽ 633ഉം കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷക്കായി രജിസ്റ്റർ ചെയ്തത്. മൂല്യനിർണയ തീയതി മാറ്റിയതിനാൽ നേരത്തെ നിശ്ചയിച്ച രീതിയിൽ മേയ് എട്ടിന് എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിക്കാനാവില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

