എസ്.എസ്.എൽ.സി പരീക്ഷ മാര്‍ച്ച് ഏഴുമുതല്‍ 26 വരെ
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ 2018 മാര്‍ച്ച് ഏഴുമുതല്‍ 26 വരെ നടത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാറിെൻറ അധ്യക്ഷതയിൽ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗത്തിലാണ് പരീക്ഷതീയതി സംബന്ധിച്ച് തീരുമാനമെടുത്തത്.
പരീക്ഷ രാവിലെ നടത്തുന്നത് സംബന്ധിച്ചുള്ള ശിപാര്‍ശ സര്‍ക്കാറിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ഉച്ചക്ക് ശേഷമാണ് പരീക്ഷ നടത്തേണ്ടത്. എന്നാൽ പരീക്ഷകാലത്തെ കാലാവസ്ഥ കൂടി പരിഗണിച്ച് പരീക്ഷ രാവിലത്തേക്ക് മാറ്റണമെന്നാണ് ശിപാർശ. ചോദ്യപേപ്പറുകൾ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച് അതത് ദിവസം സ്കൂളിൽ എത്തിക്കുന്ന രീതിയാണ് നേരത്തെ സർക്കാർ അംഗീകരിച്ചത്. എന്നാൽ ഹയർസെക്കൻഡറി പരീക്ഷക്ക് ഇൗ രീതിയില്ലെന്നും ഉച്ചക്ക് ശേഷം പരീക്ഷ നടത്തുന്നത് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിക്കുമെന്നും യോഗം വിലയിരുത്തി. പരീക്ഷ ടൈംടേബിളിനും യോഗംഅംഗീകാരം നൽകി.
മാര്‍ച്ച് ഏഴ് -ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്, എട്ട് -ഒന്നാംഭാഷ പാര്‍ട്ട് രണ്ട്, 12 -രണ്ടാംഭാഷ -ഇംഗ്ലീഷ്, 13 -മൂന്നാംഭാഷ ഹിന്ദി, 14 -ഉൗര്‍ജതന്ത്രം, 19 -ഗണിതശാസ്ത്രം, 21 -രസതന്ത്രം, 22 -ജീവശാസ്ത്രം, 26 -സോഷ്യല്‍ സയന്‍സ്. ഫെബ്രുവരി 12 മുതല്‍ 21 വരെ എസ്.എസ്.എൽ.സി മോഡല്‍ പരീക്ഷ നടക്കും. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ ഐ.ടി പ്രാക്ടിക്കൽ പരീക്ഷയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
