ഹിതേഷ് എസ്.എസ്.എൽ.സി എഴുതും; കിടന്നുകൊണ്ട്...
text_fieldsകണ്ണൂർ: ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ തുടങ്ങുേമ്പാൾ ഹിതേഷ് മറ്റൊരു പാഠവും സ്വയം വേറൊരു പരീക്ഷയുമാണ്. നിശ്ചയദാർഢ്യത്തിെൻറ കരുത്തിലാണ് അവെൻറ വരവ്. അതിൽ അവനെ തോൽപ്പിക്കാമെന്ന് ആരും കരുതേണ്ട. അല്ലെങ്കിൽ ഇരുന്നെഴുതിയാൽ തന്നെ ഇരിപ്പുറക്കാത്ത പരീക്ഷക്ക് കിടന്നുകൊണ്ടെഴുതാൻ അവൻ വരുമായിരുന്നില്ല. കണ്ണൂർ ടൗൺ ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥിയാണ് ഹിതേഷ്. സെറിബ്രൽ പാൾസി രോഗബാധിതൻ. ഇരിക്കാനോ നടക്കാനോ കഴിയില്ല. വീൽചെയറിലും കിടക്കയിലുമായി വീട്ടിനുള്ളിലെ ഇട്ടാവട്ടമാണ് അവെൻറ ലോകം. എങ്കിലും പഠിക്കണം, പരീക്ഷയെഴുതണം എന്നതിൽ പിന്നോട്ടില്ല.
വീട്ടുകാരും അധ്യാപകരും സകല പിന്തുണയുമായി കൂട്ടുനിന്നപ്പോൾ ആഗ്രഹം സഫലമായി. അങ്ങിനെയാണ് ഹിതേഷ് ഇന്ന് പരീക്ഷ ഹാളിലെത്തുന്നത്. അവിടെ അവന് മാത്രമായി കട്ടിലും കിടക്കയും തയാർ. ചാലാട് സ്വദേശിനിയും കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരിയുമായ സി.കെ. ബീനയുടെ രണ്ടാമത്തെ മകനാണ് 20കാരനായ ഹിതേഷ്. ചാലാട് ഗവ. യു.പി സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് പൂർത്തിയാക്കിയാണ് ടൗൺ എച്ച്.എസിൽ എത്തിയത്. ടൗൺ എച്ച്.എസിലെ ഒമ്പതാം ക്ലാസുകാരനാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ സഹായിക്കുന്നത്.
സാന്ത്വന ചികിത്സാ കേന്ദ്രമായ കണ്ണൂർ തണൽ വീട് ആണ് ബെഡും വീൽചെയറും നൽകിയത്. ഇത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പ്രചോദനം എന്ന നിലക്കാണ് ഹിതേഷിനെ പരീക്ഷയെഴുതിക്കാൻ മുൻകൈയെടുത്തതെന്ന് ടൗൺ എച്ച്.എസ് അധ്യാപിക ആഷ്ലി പറഞ്ഞു. സ്കൂളും പരീക്ഷയുമൊക്കെ കാണാനും അനുഭവിക്കാനും മകന് അവസരമുണ്ടായതിൽ സന്തോഷിക്കുന്നതായി ഹിതേഷിെൻറ മാതാവ് ബീനയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
