Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എൽ.സി പരീക്ഷ...

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്; നാലിൽനിന്ന് പത്തിലേക്കെത്തിയ സ്നേഹക്കത്തുകൾ

text_fields
bookmark_border
എസ്.എസ്.എൽ.സി പരീക്ഷ ഇന്ന്; നാലിൽനിന്ന് പത്തിലേക്കെത്തിയ സ്നേഹക്കത്തുകൾ
cancel
camera_alt

സ്നേ​ഹ​ക്ക​ത്തു​ക​ളു​മാ​യി കു​ട്ടി​ക​ൾ

ചെ​റു​വ​ത്തൂ​ർ: അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​വി​ഡ് പ​ട​ർ​ന്നു​പി​ടി​ക്കു​ക​യും സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടു​ക​യും​ചെ​യ്ത കാ​ലം. യാ​ത്ര​പ​റ​യാ​ൻ​പോ​ലും പ​റ്റാ​തെ പി​രി​ഞ്ഞു​പോ​കേ​ണ്ടി​വ​ന്ന അ​ന്ന​ത്തെ നാ​ലാം ക്ലാ​സു​കാ​രാ​ണ് ഇ​ന്ന​ത്തെ പ​ത്താം ക്ലാ​സു​കാ​ർ. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ വ്യാ​ഴാ​ഴ്ച തു​ട​ങ്ങു​മ്പോ​ൾ ച​ന്തേ​ര​യി​ലെ പ​ഴ​യ നാ​ലാം ക്ലാ​സു​കാ​രെ തേ​ടി അ​പ്ര​തീ​ക്ഷി​ത​മാ​യി ത​പാ​ലി​ൽ ആ​ശം​സ കാ​ർ​ഡു​ക​ളെ​ത്തി.

ച​ന്തേ​ര ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം എ.​എ​ൽ.​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​ണ് കു​ട്ടി​ക​ൾ​ക്കെ​ല്ലാം സ​ർ​പ്രൈ​സാ​യി എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​ശം​സ​ക്ക​ത്തു​ക​ൾ അ​യ​ച്ച​ത്. സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി കു​ട്ടി​ക​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് തീ​യ​തി​യും നി​ശ്ച​യി​ച്ച സ​മ​യ​മാ​ണ് 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ കോ​വി​ഡ് പ​ട​രു​ന്ന​തും സ്കൂ​ളു​ക​ൾ അ​ട​ക്കു​ന്ന​തും. അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​വും സ്കൂ​ൾ തു​റ​ന്നി​ല്ല.

പ​ഠി​ച്ചി​റ​ങ്ങി പോ​കു​ന്ന​തോ​ടെ അ​വ​സാ​നി​ക്കാ​തെ വി​ദ്യാ​ല​യ​വും സ​മൂ​ഹ​വും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം എ​ന്നും നി​ല​നി​ർ​ത്തു​ന്ന​തി​ന്റെ കൂ​ടി ഭാ​ഗ​മാ​യാ​ണ് സ്നേ​ഹ​ക്ക​ത്തു​ക​ൾ അ​യ​ച്ച​തെ​ന്ന് അ​ന്ന​ത്തെ ക്ലാ​സ് അ​ധ്യാ​പ​ക​രാ​യി​രു​ന്ന വി​ന​യ​ൻ പി​ലി​ക്കോ​ട്, ടി. ​റ​ജീ​ന എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ExamStudentsSSLCKerala News
News Summary - sslc exam
Next Story