Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി ഉത്തരക്കടലാസുകൾ വഴിയരികിൽ: സ്​കൂൾ ജീവനക്കാരന്​ സസ്​പെൻഷൻ

text_fields
bookmark_border
sslc.jpg
cancel

കോ​ഴി​ക്കോ​ട്​: കാ​യ​ണ്ണ ഗ​വ. ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു ​വ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ റോ​ഡ​രി​കി​ൽ ക​െ​ണ്ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്​​കൂ​ ൾ ജീ​വ​ന​ക്കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ. ഓ​ഫി​സ് അ​റ്റ​ൻ​ഡ​ർ എം.​വി. സി​ബി​യെ​യാ​ണ്​ ​സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​തെ ​ന്ന്​ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ഇ.​കെ. സു​രേ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു.

സ്​​കൂ​ളി​ലെ പ​രീ​ക്ഷ ചു​മ​ത​ല​യു​ള്ള ചീ​ഫ്​ സൂ​പ്ര​ണ്ടി​നെ​യും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടി​നെ​യും ചു​മ​ത​ല​യി​ൽ​നി​ന്ന്​ മാ​റ്റി. വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി​യു​ണ്ടാ​യേ​ക്കും. ബു​ധ​നാ​ഴ്​​ച ന​ട​ന്ന മ​ല​യാ​ളം, സം​സ്‌​കൃ​തം, അ​റ​ബി​ക് പ​രീ​ക്ഷ​യെ​ഴു​തി​യ 53 വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ കെ​ട്ടാ​ണ് സ്‌​കൂ​ളി​ല്‍നി​ന്ന്​ ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കു​റ്റി​വ​യ​ലി​ല്‍ നാ​ട്ടു​കാ​ര​ന് ല​ഭി​ച്ച​ത്. ത​പാ​ലി​ൽ അ​യ​ക്കാ​​ൻ പോ​സ്​​റ്റോ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ഴാ​ണ്​ ന​ഷ്​​ട​മാ​യ​ത്. വ​ഴി​യാ​ത്ര​ക്കാ​ര​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ തി​രി​കെ ഓ​ഫി​സി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം കാ​ര​ണം ത​ല​ക​റ​ങ്ങി വീ​ണ​തി​നാ​ലാ​ണ്​ ഉ​ത്ത​ര​ക്ക​ട​ലാ​സി​​െൻറ കെ​ട്ട്​ വ​ഴി​യി​ൽ വീ​ണു​പോ​യ​തെ​ന്നാ​ണ്​ സ​സ്​​പെ​ൻ​ഷ​നി​ലാ​യ സി​ബി​യു​ടെ വി​ശ​ദീ​ക​ര​ണം. പ്ലാ​സ്​​റ്റി​ക്​ ക​വ​റി​ൽ ബൈ​ക്കി​​െൻറ പി​ൻ​സീ​റ്റി​ൽ ​െക​ട്ടി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വ​ഴി​യി​ൽ വീ​ണ​ത്​ ഇ​യാ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. കെ​ട്ട്​ പൊ​ട്ടി​ക്കാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന്​ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ പ​റ​ഞ്ഞു.

സാ​ധാ​ര​ണ ബൈ​ക്കു​ക​ളി​ൽ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൊ​ണ്ടു​പോ​കാ​റു​ണ്ട്. ഇ​നി​മു​ത​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണ​മെ​ന്നും നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. ബു​ധ​നാ​ഴ്​​ച രാ​ത്രി സ്​​കൂ​ളി​ൽ സൂ​ക്ഷി​ച്ച ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ത​പാ​ലി​ൽ അ​യ​ച്ചു. സം​ഭ​വം വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslc examkerala newsSSLC10th classAnswer Sheet
News Summary - sslc answer sheets abandoned action against official-kerala news
Next Story