Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.എസ്​.എൽ.സി,...

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു മോഡൽ പരീക്ഷകൾ മാറ്റില്ല ഒന്ന്​-ഒമ്പത്​ ക്ലാസുകൾ തുടങ്ങുംമുമ്പ്​ സ്കൂളുകൾ ശുചീകരിക്കും

text_fields
bookmark_border
exam
cancel
camera_alt

representative image    

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ നേ​ര​ത്തേ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ൽ​ത​ന്നെ ന​ട​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​ യോ​ഗം തീ​രു​മാ​നി​ച്ചു. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച്​ 16 മു​ത​ൽ 21 വ​രെ​യും എ​സ്.​എ​സ്.​എ​ൽ.​സി മോ​ഡ​ൽ പ​രീ​ക്ഷ മാ​ർ​ച്ച്​ 21 മു​ത​ൽ 25 വ​രെ​യും ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ മാ​ർ​ച്ച്​ 31 മു​ത​ൽ ഏ​പ്രി​ൽ 29 വ​രെ​യാ​ണ്. ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ മാ​ർ​ച്ച്​ 30 മു​ത​ൽ ഏ​പ്രി​ൽ 22 വ​രെ ന​ട​ക്കും.

ഒ​ന്ന്‌ മു​ത​ൽ ഒ​മ്പ​ത് വ​രെ ക്ലാ​സു​ക​ൾ ഫെ​ബ്രു​വ​രി 14ന്​ ​തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​രേ​ഖ അ​നു​സ​രി​ച്ചാ​കും ഇ​ത്ത​വ​ണ​യും തു​റ​ക്ക​ൽ. നി​ശ്ച​യി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്ര പ​ഠി​പ്പി​ച്ചു​വെ​ന്ന കാ​ര്യം യോ​ഗം വി​ല​യി​രു​ത്തി. പ​ത്താം ക്ലാ​സി​ൽ 90 ശ​ത​മാ​ന​വും ര​ണ്ടാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 75 ശ​ത​മാ​ന​വും നി​ശ്ച​യി​ച്ച പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ചെ​യ്തു. സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ഠ​ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ച്ചു​തീ​രാ​ത്ത വി​ദ്യാ​ല​യ​ങ്ങ​ൾ അ​ധി​ക ക്ലാ​സ് ന​ൽ​കി പ​ഠി​പ്പി​ച്ചു തീ​ർ​ക്ക​ണം. പ​ഠ​ന​വി​ട​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് നി​ക​ത്താ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ളും. മ​ല​യോ​ര-​പി​ന്നാ​ക്ക മേ​ഖ​ല​ക​ളി​ൽ ബി.​ആ​ർ.​സി റി​സോ​ഴ്​​സ് അ​ധ്യാ​പ​ക​രു​ടെ​യും എ​സ്.​എ​സ്.​കെ, ഡ​യ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കും.

അ​ധ്യാ​പ​ക​രി​ലെ കോ​വി​ഡ് ബാ​ധ​മൂ​ലം പ​ഠ​നം ത​ട​സ്സ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ ദി​വ​സ​വേ​ത​ന നി​ര​ക്കി​ൽ താ​ൽ​ക്കാ​ലി​കാ​ധ്യാ​പ​ക​രെ നി​യ​മി​ക്കാം. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ വി​ദ്യാ​ല​യ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​ക​ളി​ലും ജി​ല്ല​ക​ൾ അ​ത് ക്രോ​ഡീ​ക​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കും പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്കും റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഓ​ഫ്‌​ലൈ​ൻ, ഓ​ൺ​ലൈ​ൻ രൂ​പ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCplus two
News Summary - SSLC and Plus Two model exams will not be changed Schools will be cleaned before classes one-nine begin
Next Story