എസ്.എസ്.എൽ.സി: വിജയശതമാനത്തിൽ ഇക്കുറിയും മുന്നിൽ പത്തനംതിട്ട, പിന്നിൽ വയനാട്
text_fieldsതിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ പേരെ വിജയിപ്പിച്ചത് പത്തനംതിട്ട ജില്ല. കഴിഞ്ഞ വർഷത്തെ ഒന്നാംസ്ഥാന മികവ് ഇക്കുറിയും കൈപ്പിടിയിലൊതുക്കിയ പത്തനംതിട്ടക്ക് 98.82 ശതമാനമാണ് വിജയം. അതേസമയം കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ ഇക്കുറി നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.03 ശതമാനമായിരുന്നു വിജയം. 6302 ആൺകുട്ടികളും 5655 പെൺകുട്ടികളുമടക്കം 11957 പേർ പരീക്ഷയെഴുതിയതിൽ 11816 പേരും ഇക്കുറി ഉപരിപഠനാർഹരായി. ഇതിൽ 6232 ആൺകുട്ടികളും 5584 പെൺകുട്ടികളുമാണ്. വിജയശതമാനത്തിൽ തൊട്ടടുത്ത സ്ഥാനം 98.21 ശതമാനം പേരെയും വിജയിപ്പിച്ച കോട്ടയം ജില്ലക്കാണ്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിലെ വർധനക്കൊപ്പം സ്ഥാനപ്പട്ടികയിൽ നാലിൽനിന്ന് രണ്ടിലേക്കുയരുകയും ചെയ്തു. 2016ൽ 97.85 ശതമാനമായിരുന്നു വിജയം. 10877 പെൺകുട്ടികളും 10892 ആൺകുട്ടികളുമടക്കം 21769 പേർ ഇക്കുറി പരീക്ഷയെഴുതിയതിൽ 10757 പെൺകുട്ടികളും 10622 ആൺകുട്ടികളുമടക്കം 21379 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 98.72 ശതമാനം വിജയവുമായി രണ്ടാം സ്ഥാനത്തായിരുന്ന ആലപ്പുഴ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോയി.
12457 ആൺകുട്ടികളും 12137 പെൺകുട്ടികളുമടക്കം 24594 പേർ വിജയിച്ച ഇവിടെ 98.02 ശതമാനമാണ് വിജയം. വിജയശതമാനത്തിലും കഴിഞ്ഞ വർഷത്തെക്കാൾ നേരിയ കുറവുണ്ട്. 38134 പേർ (ആൺകുട്ടികൾ-19167, പെൺകുട്ടികൾ-18967) പരീക്ഷെയഴുതിയതിൽ 37082 പേരെയും (ആൺകുട്ടികൾ-18466, പെൺകുട്ടികൾ-18616) ഉപരിപഠനത്തിന് അർഹരാക്കിയ തൃശൂരാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ 97.18 ശതമാനം വിജയത്തിൽനിന്ന് ഇക്കുറി 97.24 ശതമാനമായി നില മെച്ചപ്പെടുത്തിയതിനൊപ്പം പട്ടികയിൽ ഏഴാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കുള്ള കയറ്റവും തൃശൂരിനെ ശ്രദ്ധേയമാക്കുന്നു. 97.8 ശതമാനം വിജയമുള്ള കണ്ണൂരാണ് ഇക്കുറിയും അഞ്ചാം സ്ഥാനത്ത്. 35541 പേർ പരീക്ഷയെഴുതിയ (ആൺകുട്ടികൾ-18029, പെൺകുട്ടികൾ-17512) ഇവിടെ 34502 പേർ (ആൺകുട്ടികൾ-17417, പെൺകുട്ടികൾ-17085) ഉപരിപഠനാർഹരായി. വിജയശതമാനപ്പട്ടികയിൽ ഏറ്റവും പിന്നിൽ വയനാട് ജില്ലയാണ്; 89.65 ശതമാനം. 6317ആൺകുട്ടികളും 6158 പെൺകുട്ടികളുമടക്കം 12475 പേരെ പരീക്ഷക്കിരുത്തിയെങ്കിലും 11184 പേരെയേ ഇവിടെ വിജയിപ്പിക്കാനായുള്ളൂ. 5593 ആൺകുട്ടികളും 5591 പെൺകുട്ടികളുമാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞവർഷവും വയനാട് പിന്നിലായിരുന്നു. പക്ഷേ 2016ലെ 92.30 ശതമാനത്തിൽനിന്ന് വിജയം 89.65 ലേക്ക് താഴ്ന്നു.
ഇടുക്കി- 96.97 ശതമാനം (ആകെ ഉപരിപഠനാർഹർ-12599 ആൺകുട്ടികൾ- 6478, പെൺകുട്ടികൾ-6121), തിരുവനന്തപുരം-96.30 (ആകെ ഉപരിപഠനാർഹർ-37448 ആൺകുട്ടികൾ- 18631, പെൺകുട്ടികൾ-18817), എറണാകുളം-96.25 (ആകെ ഉപരിപഠനാർഹർ-34522 ആൺകുട്ടികൾ- 17523, പെൺകുട്ടികൾ-16999), കൊല്ലം-96.9 (ആകെ ഉപരിപഠനാർഹർ-32494 ആൺകുട്ടികൾ- 16533, പെൺകുട്ടികൾ-15961), മലപ്പുറം -95.53 (ആകെ ഉപരിപഠനാർഹർ-76985 ആൺകുട്ടികൾ- 38811, പെൺകുട്ടികൾ-38174), കാസർകോട്-94.77 (ആകെ ഉപരിപഠനാർഹർ-18774 ആൺകുട്ടികൾ- 9577, പെൺകുട്ടികൾ-9197), കോഴിക്കോട് - 94.3 (ആകെ ഉപരിപഠനാർഹർ-44096, ആൺകുട്ടികൾ- 22129, പെൺകുട്ടികൾ-21967) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ വിജയം.
ഗ്രേസ് മാർക്ക് നേട്ടക്കാരുടെ എണ്ണത്തിൽ വൻവർധന
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണത്തിൽ വൻ വർധന. ഇത്തവണ 85,878 പേർക്കാണ് ഗ്രേസ് മാർക്ക് ലഭിച്ചത്. കഴിഞ്ഞവർഷം 76,642 പേർക്കായിരുന്നു ഇൗ നേട്ടം. 9,236 കുട്ടികൾക്കാണ് ഇത്തവണ അധികമായി ഗ്രേസ് മാർക്ക് ലഭിച്ചത്. ജൂനിയർ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റുകളുടെ എണ്ണത്തിലുള്ള വർധന ഗ്രേസ് മാർക്ക് നേടിയവരുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവം, അറബിക് കലോത്സവം, സംസ്കൃതോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, െഎ.ടി മേളകൾ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് (രാഷ്ട്രപതി അവാർഡ്, രാജ്യപുരസ്കാർ), ജൂനിയർ റെഡ്ക്രോസ്, ദേശീയ-സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസ്, എൻ.സി.സി, സ്റ്റുഡൻറ് പൊലീസ് കേഡറ്റ്, സർഗോത്സവം തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രേസ് മാർക്ക് നൽകുന്നത്.
ടി.എച്ച്.എസ്.എൽ.സിയിൽ 98.83 ശതമാനം വിജയം
തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 98.83 ശതമാനം വിജയം. പരീക്ഷ എഴുതിയ 3359 പേരിൽ 3321 പേർ ഉപരിപഠന യോഗ്യത നേടി. പ്രൈവറ്റായി പരീക്ഷയെഴുതിയ എട്ടിൽ ഏഴുപേർ വിജയിച്ചു. 114 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ 16പേർ പരീക്ഷ എഴുതിയതിൽ 12 പേർ വിജയിച്ചു. 75 ശതമാനം വിജയം. എ.എച്ച്.എസ്.എൽ.സിയിൽ 79 പേർ പരീക്ഷ എഴുതിയതിൽ 67 പേർ ഉപരിപഠന യോഗ്യത നേടി. വിജയം 83.75 ശതമാനം.
ഗൾഫ് സ്കൂളുകൾക്കും മികച്ചവിജയം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫ് സ്കൂളുകൾക്കും മികച്ചവിജയം. യു.എ.ഇയിലെ ഒമ്പത് സ്കൂളുകളിലായി പരീക്ഷ എഴുതിയ 515 പേരിൽ 508 പേർ വിജയിച്ചു. 98.64 ശതമാനമാണ് വിജയം. ഇതിൽ ഏഴ് സ്കൂളുകൾ പരീക്ഷ എഴുതിയ മുഴുവൻപേരെയും വിജയിപ്പിച്ച് നൂറുമേനി സ്വന്തമാക്കി. ദുബൈ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ഷാർജ ദി ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ ഗൾഫ് മോഡൽ സ്കൂൾ, ഉമ്മുൽഖുവൈൻ ദ ഇംഗ്ലീഷ് സ്കൂൾ, ഫുജൈറ ദ ഇന്ത്യൻ സ്കൂൾ, അബൂദബി ദ മോഡൽ സ്കൂൾ, അൽെഎൻ ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ എന്നിവയാണ് എല്ലാകുട്ടികെളയും വിജയിപ്പിച്ചത്. അതേസമയം, കഴിഞ്ഞവർഷം 100 ശതമാനം വിജയം കരസ്ഥമാക്കിയ മറ്റ് രണ്ട് ഗൾഫ് സ്കൂളുകൾക്ക് ഇക്കുറി 98.64 ശതമാനം നേടാനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞതവണ ഗൾഫ് മേഖലയിലെ ഒമ്പത് സ്കൂളുകളിലായി പരീക്ഷ എഴുതിയ 533 പേരും വിജയിച്ചിരുന്നു. 38 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസും ലഭിച്ചിരുന്നു.
എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും ഒാൺലൈൻ േചാദ്യേപപ്പർ –മന്ത്രി രവീന്ദ്രനാഥ്
തിരുവനന്തപുരം: പുതിയ അധ്യയനവർഷം മുതൽ എസ്.എസ്.എൽ.സിയുടെയും പ്ലസ് ടുവിെൻറയും പാദ, അർധവാർഷിക പരീക്ഷകളിൽ ഏതെങ്കിലും ഒന്നിന് ഒാൺലൈൻ ചോദ്യപേപ്പർ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. പരീക്ഷ തുടങ്ങുന്നതിന് ഏതാനും സമയം മുമ്പ് ഒാൺലൈനായി ചോദ്യേപപ്പർ അയച്ചുനൽകും. എസ്.എം.എസായി നൽകുന്ന പാസ്വേഡ് ഉപയോഗിച്ച് സ്കൂളുകൾ ചോദ്യേപപ്പർ ഡൗൺലോഡ് ചെയ്ത് പരീക്ഷ നടത്തണം. നിലവിൽ സാേങ്കതിക സർവകലാശാലയിൽ ഒാൺലൈൻ രീതിയിലാണ് ചോദ്യപേപ്പർ അയക്കുന്നത്. ഒന്ന് മുതൽ പ്ലസ് ടു തലം വരെയുള്ള പാദ, അർധവാർഷിക, വാർഷിക പരീക്ഷകൾ സർക്കാർ നേരിട്ട് നടത്തും. പരീക്ഷ നടത്തിപ്പിനായി എല്ലാ വിഷയങ്ങൾക്കും ചോദ്യബാങ്ക് തയാറാക്കും. അതേസമയം, എസ്.എസ്.എൽ.സി പരീക്ഷ വിജയത്തിന് കഴിഞ്ഞവർഷം പരീക്ഷ പാസ്ബോർഡ് യോഗം ശിപാർശ ചെയ്ത വിഷയമിനിമം തിരികെ കൊണ്ടുവരാനുള്ള ശിപാർശ നടപ്പിലാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സർക്കാറിന് മുന്നിൽ അത്തരമൊരു വിഷയം പരിഗണനയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
