എസ്.എസ്.എഫ് വിദ്യാര്‍ഥി സമ്മേളനത്തിന് തുടക്കം
text_fieldsഎസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന് തുടക്കംകുറിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയിൽ പതാക ഉയർത്തുന്നു
കണ്ണൂര്‍: എസ്.എസ്.എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി കേരള വിദ്യാര്‍ഥി സമ്മേളനത്തിന് തുടക്കം. മുന്‍കാല ഭാരവാഹികളായ അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, ബി.എസ്. അലിക്കുഞ്ഞി ഫൈസി, പി.എ.കെ. മുഴപ്പാല, അബൂബക്കര്‍ ശര്‍വാനി, എ.കെ.സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തില്‍ സമ്മേളനം നടക്കുന്ന കണ്ണൂര്‍ പൊലീസ് മൈതാനിയിൽ അമ്പത് പതാകകൾ ഉയര്‍ത്തി.
സമ്മേളന നഗരിയുടെ ഉദ്ഘാടനം മേയര്‍ ടി.ഒ. മോഹനനും എജൂസൈന് കെ. സുധാകരന് എം.പിയും പുസ്തകലോകം രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. പട്ടുവം കെ.പി. അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.
എന്‍. അലി അബ്ദുല്ല, പ്രഫ. യു.സി. അബ്ദുല്‍ മജീദ്, കെ. അബ്ദുറഷീദ് നരിക്കോട്, ഫിര്‍ദൗസ് സുറൈജി സഖാഫി, ആര്. മുഹമ്മദ് എന്നിവർ സംസാരിച്ചു. 27, 28 തീയതികളില്‍ രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന വിവിധ സമ്മേളനങ്ങള്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

