എ.കെ. ആൻറണി ദുർവാസാവിനെ പോലെ –എസ്.ആർ.പി
text_fieldsകണ്ണൂർ: കോൺഗ്രസ് നേതാവ് എ.കെ. ആൻറണി ദുർവാസാവിനെ പോലെയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള. അദ്ദേഹത്തിന് പെട്ടെന്ന് കോപം വരും. അത്തരം സന്ദർഭത്തിലാണ് സി.പി.എമ്മിനും എൽ.ഡി.എഫിനുമെതിരെ അദ്ദേഹം പ്രതികരിക്കുന്നത്. എൽ.ഡി.എഫിന് തുടർഭരണം കിട്ടിയാൽ കേരളത്തിന് സർവനാശമെന്ന എ.കെ. ആൻറണിയുടെ പരാമർശത്തോട് കണ്ണൂർ പ്രസ് ക്ലബ് 'പോർമുഖം 2021' പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായിസർക്കാറിന് തുടർഭരണം ലഭിച്ചാൽ അത് ബി.ജെ.പിക്കാണ് ഗുണം ചെയ്യുകയെന്ന പ്രചാരണം യു.
ഡി.എഫ്- ബി.ജെ.പി സഖ്യത്തിെൻറ ഏറ്റവും വലിയ പ്രകടനമാണ്. ഞങ്ങൾക്കെതിരെ അവർ ഒരുമിച്ചാണ് നീങ്ങുന്നത്.
എതെങ്കിലും നേതാവിനെ കേന്ദ്രീകരിച്ചല്ല സി.പി.എം പ്രവർത്തിക്കുന്നത്. നാടിെൻറ അഞ്ചുകൊല്ലത്തെ വികസനം, ജനക്ഷേമ പ്രവർത്തനം, ജനകീയ സമീപനം അതാണ് മുന്നോട്ടുവെക്കുന്നത്. ഞങ്ങൾ ജനാധിപത്യ പാർട്ടിയാണ്. നയങ്ങൾ ജനാധിപത്യപരമായി ചർച്ചചെയ്ത് തീരുമാനിക്കപ്പെടുന്നതാണ്. നേതൃത്വവും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്നതാണ്. ഇന്നത്തെ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രസക്തമല്ല. ഇത്തരം വിഷയത്തിൽ ഭരണകൂടങ്ങൾക്ക് എന്ത് അധികാരമുണ്ട്,
കോടതിക്ക് എത്രത്തോളം ഇടപെടാനാകും എന്നീ കാര്യങ്ങളെല്ലാം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിെൻറ പരിഗണനയിലാണ്. വിധി വന്നാൽ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് മുന്നോട്ടുപോകും. കടകംപള്ളിയുടെ ഖേദപ്രകടനമൊന്നും ചർച്ചയാക്കേണ്ടതില്ല. കേന്ദ്രസർക്കാറിെൻറ അന്വേഷണ ഏജൻസികളെകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരവേല സംഘടിപ്പിക്കുകയാണ്. ഓരോ ദിവസവും ഓരോ കഥകൾ പുറത്തുവരുന്നു. കേരളത്തിലെ ജനത ഇത് മനസ്സിലാക്കാൻ മാത്രം രാഷ്ട്രീയ പ്രബുദ്ധരാണെന്നും എസ്.ആർ.പി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

