ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല- എസ്.ആർ.പി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ സ്.രാമചന്ദ്രൻപിള്ള. തമിഴ്നാട്, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രതിപക്ഷവുമായി സഖ്യമുണ്ടാക്കും. എൻ.സി.പി, ഡി.എം.കെ, ആർ.ജെ.ഡി തുടങ്ങിയ പാർട്ടികളുമായി ധാരണയാകാമെന്നാണ് നേരത്തെയുള്ള നിലപാടെന്നും എസ്.ആർ.പി വ്യക്തമാക്കി.
സീറ്റുമായി ബന്ധപ്പെട്ട് പ്രാദേശിക പാർട്ടികളുമായി ധാരണയായിട്ടില്ല. ഇൗ പ്രാദേശിക പാർട്ടികൾ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പില്ല. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട് വി.എസിെൻറ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തുവെന്നും എസ്.ആർ.പി പറഞ്ഞു.
കോൺഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് നേരത്തെ സി.പി.എം പോളിറ്റ്ബ്യൂറോവിൽ ഭിന്നതയുണ്ടായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസുമായി സഖ്യമാകാമെന്ന് നിലപാടെടുത്തപ്പോൾ ഇതിനെ തുറന്നെതിർക്കുന്ന സമീപനമാണ് പ്രകാശ് കാരാട്ട് പക്ഷം സ്വീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
