Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശ്വസിച്ചവർക്കൊക്കെ...

വിശ്വസിച്ചവർക്കൊക്കെ പണികൊടുത്ത ശ്രീവാസ്തവ ഇപ്പോൾ മന്ത്രിമാരേക്കാൾ ശക്തൻ- കെ. മുരളീധരൻ

text_fields
bookmark_border
വിശ്വസിച്ചവർക്കൊക്കെ പണികൊടുത്ത ശ്രീവാസ്തവ ഇപ്പോൾ മന്ത്രിമാരേക്കാൾ ശക്തൻ- കെ. മുരളീധരൻ
cancel

കോഴിക്കോട്: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ഉൾപ്പെടെ ശ്രീവാസ്തവയെ വിശ്വസിച്ചവർക്കൊക്കെ പണികിട്ടിയിട്ടുണ്ടെന്ന് കോൺഗ്രസ് എം.പി കെ. മുരളീധരൻ. കരുണാകരന്‍റെ പടിയിറക്കത്തിന് കാരണമായ വ്യക്തിയാണ് ശ്രീവാസ്തവ. രാജ്യദ്രോഹിയെന്ന് വിളിച്ചവർ തന്നെ ഇപ്പോൾ ശ്രീവാസ്തവയെ തലയിലേറ്റി നടക്കുകയാണെന്നും മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ മന്ത്രിമാരേക്കാൾ ശക്തനായി മാറിയെന്നും മുരളീധരൻ പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് കരുണാകരൻ ഭരിക്കുന്ന സമയത്താണ് 'ചാരമുഖ്യൻ രാജിവെക്കുക', 'ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യുക'യെന്ന മുദ്രാവാക്യം ഉയർന്നത്. ആ ശ്രീവാസ്തവ ഇപ്പോൾ പിണറായിയുടെ ഏറ്റവും വലിയ വിശ്വസ്തനായി. ശിവശങ്കറുണ്ടാക്കിയ പരിക്കിനൊപ്പം ശ്രീവാസ്തവ കൂടിയായാൽ പിണറായിക്കത് തിരിച്ചടിയാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നിൽ രമൺ ശ്രീവാസ്തവക്ക് പങ്കുണ്ടെന്ന ആരോപണമുയരുന്ന സാഹചര്യത്തിലാണ് കെ കരുണാകരന്‍റെ മകൻ കൂടിയായ മുരളീധരന്‍റെ പ്രതികരണം.

Show Full Article
TAGS:K. Muraleedharan Raman Sreevastava 
News Summary - Srivastava is now more powerful than the ministers-K. Muraleedharan
Next Story