Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീറാം വെങ്കിട്ടരാമനെ...

ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നു; നിയമനം ആരോഗ്യവകുപ്പിൽ

text_fields
bookmark_border
sriram
cancel

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറി​​​​​​െൻറ അപകടമരണവുമായി ബന്ധപ്പെട്ട്​ സസ്​പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കുന്നു. ആരോഗ്യ വകുപ്പിൽ നിയമനം നൽകിയതായാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോർട്ടി​​​​​െൻറ അടിസ്ഥാനത്തിലാണ്​ ശ്രീറാമിനെ തിരിച്ചെടുക്കുന്നത്​. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചുവെന്നാണ്​ റിപ്പോർട്ട്​.

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച്​ കാറോടിച്ച്​ അപകടമുണ്ടാക്കിയെന്നായിരുന്നു ക്രൈംബ്രാഞ്ച്​ കണ്ടെത്തൽ. ഇത്​ മുഖവിലക്കെടുക്കാതെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെ മാത്രം അടിസ്ഥാനമാക്കിയാണ്​ സംസ്ഥാന സർക്കാർ നിർണായക തീരുമാനമെടുത്തതെന്നാണ്​ സൂചന.

​ആരോഗ്യ വകുപ്പിൽ കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല ശ്രീറാമിന്​ നൽകുമെന്നും റിപ്പോർട്ടുകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentkerala newssriram venkitaramanmalayalam news
News Summary - Sriram venkittaraman service entry-Kerala news
Next Story