Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ ജനറൽ മാനേജറായി ചുമതലയേറ്റു
text_fieldsbookmark_border
കൊച്ചി: വിവാദത്തിനിടെ കലക്ടർ സ്ഥാനത്തു നിന്ന് മാറ്റിയ ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ ജനറൽ മാനേജറായി ചുമതലയേറ്റു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാമിനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിനെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
പ്രതിയായ ശ്രീറാമിനെ ജില്ല മജിസ്ട്രേറ്റിന്റെ കൂടി ചുമതലയുള്ള കലക്ടർ പദവിയിൽ നിയമിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. വിവാദത്തിനിടെ ശ്രീറാം ആലപ്പുഴ കലക്ടറായി ചുമതലയേൽക്കുകയും ചെയ്തു. കടുത്ത പ്രതിഷേധത്തിനൊടുവിൽ ശ്രീറാമിനെ കലക്ടർ സ്ഥാനത്തു നിന്ന് മാറ്റുകയായിരുന്നു. പകരം ഭക്ഷ്യ വകുപ്പിൽ സിവിൽ സപ്ലൈസിൽ ജനറൽ മാനേജരായി നിയമനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

