ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് മാറ്റി. ശ്രീറാമിന് പുതിയനിയമനം നൽകിയിട്ടില്ല.
ടൂറിസം ഡയറക്ടർ പി.ബി. നൂഹിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ദീർഘാവധിയിലുള്ള നൂഹ് ജോലിയിൽ തിരികെ കയറാനിരിക്കെയാണ് മാറ്റം. നൂഹ് അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ. കെ.ടി.ഡി.സി എം.ഡി സ്ഥാനവും ശിഖ വഹിക്കും.
എറണാകുളം ജില്ലാ വികസന കമീഷണർ എം.എസ്. മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരക്കാണ് എറണാകുളം ജില്ലാ വികസന കമീഷണറുടെ അധിക ചുമതല. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി.ഇ.ഒ ഷാജി വി.നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതലയും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

