Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം ബഷീറിന്‍റെ ഫോൺ...

കെ.എം ബഷീറിന്‍റെ ഫോൺ കാണാതായതിൽ ദുരൂഹത -സിറാജ് മാനേജ്മെന്‍റ്

text_fields
bookmark_border
sriram-venkataraman-km-basheer
cancel

തിരുവനന്തപുരം: അപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ കെ.എം. ബഷീറി​െൻറ ഫോൺ ആഴ്ചകൾ പിന്നിട്ടിട്ടും കണ്ടെത്താനാകാ ത്തതിൽ ദുരൂഹത ആരോപിച്ച് ‘സിറാജ്’ മാനേജ്മ​െൻറ്. ഹൈടെക്സെല്ലും സൈബർ സെല്ലും സ്വകാര്യ ഐ.ടി കമ്പനികളുടെ സഹായത്ത ോടെ പ്രവർത്തിക്കുന്ന സൈബർഡോമുമടക്കമുള്ള സേനയിലാണ് ഒരു സ്മാർട്ട്ഫോൺ കണ്ടെത്താൻ രണ്ടാഴ്ച കഴിഞ്ഞിട്ടും അന് വേഷണസംഘത്തിന് കഴിയാത്തത്. കെ.എം. ബഷീറിന് രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. ഒരുസാധാരണ ഫോണും മറ്റൊന്ന് സ്മാർട്ട് ഫ ോണും.

ബഷീര്‍ കൊല്ലപ്പെടുന്നതിന് മുമ്പ്​ പ്രസ്സിലെ ജീവനക്കാരനുമായി രണ്ടര മിനിറ്റ്​ സംസാരിച്ചിരുന്നു. തുടര്‍ന്ന്, മിനിറ്റുകള്‍ക്കുള്ളില്‍ ബഷീര്‍ അപകടത്തില്‍പ്പെട്ടു. സാധാരണ ഫോൺ തകർന്നനിലയിൽ അപകടം നടന്ന സ്ഥലത്തുനിന്നും പൊലീസിന് ലഭിച്ചിരുന്നു. പക്ഷേ, സ്മാർട്ട്ഫോൺ ലഭിച്ചില്ല. എന്നാല്‍, ഒരു മണിക്കൂറിന് ശേഷം രാത്രി 1.53ന് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബഷീറി​െൻറ ഫോണിലേക്ക് വിളിക്കുമ്പോള്‍ ഒരു പുരുഷന്‍ ഫോണ്‍ എടുക്കുകയും അവ്യക്തമായി സംസാരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയുമായിരുന്നു. ഇയാളെ കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് മാനേജ്മ​െൻറ് ആരോപിക്കുന്നു. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിലേക്കു ചിലർ ചേർന്നു മാറ്റിയപ്പോൾ രക്തത്തിലെ മദ്യത്തി​െൻറ അംശമില്ലാതാക്കുന്ന മരുന്നുകൾ നൽകിയിരുന്നതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും ആരംഭിച്ചിട്ടില്ല.

കാർ പരിശോധിക്കാൻ പ്രത്യേകസംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത്‌
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ ഇടിച്ചുതെറിപ്പിച്ച കാർ പരിശോധിക്കാൻ പുണെയിൽനിന്നുള്ള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്ത്‌ എത്തും. ഫോക്‌സ്‌ വാഗൺ കമ്പനി മാനുഫാക്‌ച്ചറിങ്‌ യൂനിറ്റിലെ എൻജിനീയർമാർ അടങ്ങിയ സംഘം ക്രാഷ്‌ ​േഡറ്റ അടക്കമുള്ളവ പരിശോധിക്കാനാണ്‌ എത്തുന്നത്‌. ഇടിയുടെ ആഘാതം, എത്ര വേഗതയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്, ബ്രേക്ക് പ്രയോഗിച്ചതി​െൻറ രീതി, ഹാൻഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ സംഘം പരിശോധിക്കും. ഐ.എ.എസ്‌ ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച്‌ അമിതവേഗത്തിൽ ഓടിച്ചപ്പോഴുണ്ടായ അപകടത്തിലാണ്‌ ബഷീർ മരിച്ചത്‌. കാർ ഫോക്‌സ് വാഗണി​െൻറ തിരുവനന്തപുരത്തുള്ള ഷോറൂമിലെത്തിച്ചായിരിക്കും വിദഗ്ധ സംഘം പരിശോധിക്കുക. അതേസമയം, ദൃക്​സാക്ഷികളിൽ അഞ്ചുപേരിൽ രണ്ടുപേരുെട രഹസ്യമൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKM Basheersriram venkataramanSiraj Daily
News Summary - sriram-venkataraman km-basheer Siraj Daily -Kerala News
Next Story