Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് ശ്രീനിവാസൻ...

പാലക്കാട് ശ്രീനിവാസൻ വധം: പ്രതികളുപയോഗിച്ച ബൈക്കുകൾ ഓങ്ങല്ലൂർ പൊളി മാർക്കറ്റിൽ

text_fields
bookmark_border
പാലക്കാട് ശ്രീനിവാസൻ വധം: പ്രതികളുപയോഗിച്ച ബൈക്കുകൾ ഓങ്ങല്ലൂർ പൊളി മാർക്കറ്റിൽ
cancel
camera_alt

പൊലീസ് പൊളി മാർക്കറ്റിൽ പരിശോധനക്കെത്തിയപ്പോൾ

പട്ടാമ്പി: പാലക്കാട് ശ്രീനിവാസൻ വധത്തിന് പ്രതികൾ ഉപയോഗിച്ച ബൈക്കുകൾ പട്ടാമ്പി ഓങ്ങല്ലൂർ കൊണ്ടൂർക്കരയിലെ പൊളി മാർക്കറ്റിൽ വെച്ച് പൊളിച്ചതായി സൂചന. ഇത് സംബന്ധിച്ച് പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നേതൃത്വത്തിൽ പൊളിമാർക്കറ്റിൽ പരിശോധന നടത്തി. ബൈക്കുകളുടെ വിവിധ ഭാഗങ്ങൾ മാർക്കറ്റിൽനിന്ന് കണ്ടെത്തിയതായാണ് വിവരം.

മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘമാണ് ഏപ്രിൽ 16ന് മേലാമുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയത്. സംഘത്തിലെ മൂന്നു പേരും ഗൂഡാലോചനയിൽ പങ്കാളികളായ പത്ത് പേരുമാണ് ഇതിനോടകം അറസ്റ്റിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sreenivasan Murder
News Summary - srinivasan murder police founds bike parts in ongallur scrap market
Next Story