കൊലപാതക രാഷ്ട്രീയത്തെ പരിഹസിച്ച് ശ്രീനിവാസന്‍
text_fieldsകോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയകൊലപാതകങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ മാത്രമേ കേരളത്തിന് ഒന്നാമതത്തൊന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ളബിന്‍െറ കീഴില്‍ നടന്ന ഫോട്ടോഗ്രാഫര്‍മാരുടെ പ്രദര്‍ശനം ലളിതകലാ അക്കാദമി ആര്‍ട്ട്ഗാലറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങള്‍ കണ്ടുരസിക്കുകയാണ് പൊതുജനമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് മറ്റൊരു ചോയ്സ് ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരുത്തനെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സുഖിച്ചു ജീവിക്കുകയാണ് അധികാരികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
