ശ്രീനിജിൻ എം.എൽ.എയുടെ പരാതി: സാബു ജേക്കബിന്റെ മൊഴിയെടുത്തു
text_fieldsകോലഞ്ചേരി: ജാത്യാധിക്ഷേപം നടത്തിയെന്ന പി.വി. ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിൽ സാബു എം. ജേക്കബ് പുത്തൻകുരിശ് പൊലീസിന് മുന്നിൽ ഹാജരായി.
ട്വൻറി20 പൂതൃക്ക പഞ്ചായത്ത് പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സംഘടനയുടെ പ്രസിഡൻറും വ്യവസായിയുമായ സാബു എം. ജേക്കബ് തന്നെ അധിക്ഷേപിച്ചതായാണ് പട്ടികജാതി-വർഗ പീഡന നിരോധന നിയമപ്രകാരം എം.എൽ.എ പുത്തൻകുരിശ് ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഹൈകോടതിയെ സമീപിച്ച സാബു എം. ജേക്കബ് അറസ്റ്റിൽനിന്ന് സംരക്ഷണം നേടി. പ്രസംഗത്തിനെതിരെ വേറെയും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ മൊഴിയെടുപ്പും വരുംദിവസങ്ങളിൽ നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

