`എങ്ങും പിതാവിെൻറ കണ്ണീരോർമ്മകൾ': കൊല്ലപ്പെട്ട രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മി സുമംഗലിയായി
text_fieldsശ്രീലക്ഷ്മിയും വിനുവും വിവാഹിതരായപ്പോൾ, ഇൻസൈറ്റിൽ പിതാവ് രാജു
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം വടശ്ശേരി കോണത്ത് വീട്ടിലിന്ന് എത്തിയവർ എല്ലാം കണ്ണീരടക്കി നിന്നു. പിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിലെ പെൺകുട്ടി അകം പൊള്ളുന്ന വേദനയുമായി വിവാഹിതയായി. വലിയവിളാകം 'ശ്രീലക്ഷ്മി'യില്‍ ജി.രാജുവിന്‍റെ മകള്‍ ശ്രീലക്ഷ്മിയാണിന്ന് സുമംഗലിയായത്. ശിവഗിരിയില്‍ ഇന്ന് രാവിലെ 9.30നും 10നും ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു ചടങ്ങുകൾ. വരെൻറയും വധുവിന്‍റെയും ഭാഗത്തുനിന്ന് അടുത്ത ബന്ധുക്കൾ മാത്രമാണ് സംബന്ധിച്ചത്. ചെറുന്നിയൂർ സ്വദേശിയായ വിനുവാണ് ശ്രീലക്ഷ്മിയുടെ വരൻ.
പിതാവിെൻറ കുഴിമാടത്തിലെത്തി അനുഗ്രഹം തേടിയാണ് ശ്രീലക്ഷ്മി വിവാഹ പന്തലില്‍ എത്തിയത്. കഴിഞ്ഞ മാസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്നാണ് പിതാവ് കൊല്ലപ്പെട്ടത്. രാജുവിന്‍റെ അയൽവാസിയും സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, ഇവരുടെ സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.
വിവാഹത്തിന് മുന്നോടിയായി വീട്ടില്‍ റിസ്പഷൻ നടത്തിയിരുന്നു. 11.30 ഓടെ പരിപാടിയൊക്കെ കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽ പോയി. പുലർച്ചെ 12.30 ഓടെയാണ് കരച്ചിലും ബഹളവും കേട്ടാണ് ഓടിയെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോൾ കണ്ടത് രാജുവിനെ കുളിമുറിയുടെ ഭിത്തിയിൽ ചേർത്ത് നിർത്തി മർദിക്കുന്നതാണ്. പിടിച്ചുമാറ്റാൻ ശ്രമിച്ച പെൺകുട്ടിയെയും അമ്മയെയും നാലുപേരും മർദിച്ചു. പെൺകുട്ടിയെയാണ് ആദ്യം പ്രതിയായ ജിഷ്ണു മർദിച്ചതെന്നും പിടിച്ചുമാറ്റാനെത്തിയ രാജുവിനെ പ്രതികൾ ക്രൂരമായി മർദിക്കുകയായിരുന്നു. മൺവെട്ടികൊണ്ടേട്ട അടിയാണ് രാജുവിെൻറ മരണത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

