മഹാകവി അക്കിത്തത്തിെൻറ ഭാര്യ ശ്രീദേവി അന്തർജനം നിര്യാതയായി
text_fieldsആനക്കര: മഹാകവി അക്കിത്തത്തിെൻറ ഭാര്യ ശ്രീദേവി അന്തർജനം (85) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന ് തിങ്കളാഴ്ച എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ച പുലർച്ച അഞ്ചിനായിരുന്നു അന്ത്യം.
മക്കള്‍: പാര്‍വതി അന്തര്‍ജനം, ഇന്ദിര (റിട്ട. സാഹിത്യ അക്കാദമി, തൃശൂര്‍), ചിത്രകാരന്‍ അക്കിത്തം വാസുദേവന്‍ (എം.എസ് യൂനിവേഴ്സിറ്റി, ബറോഡ), ശ്രീജ (സംഗീത അധ്യാപിക), ലീല ഇക്കാട്ട് മന പട്ടാമ്പി (ബിസിനസ്, മുംബൈ), നാരായണന്‍ (ബിസിനസ് പട്ടാമ്പി).
മരുമക്കള്‍: പാവുട്ടി മന സുബ്രഹ്മണ്യന് നമ്പൂതിരി (കാറല്‍മണ്ണ), ത്രിവിക്രമന്‍ നമ്പൂതിരി (റിട്ട. പ്രഫസര്‍, തൃശൂര്‍), ചിത്രകാരി മനിന ദ്വോഷി (അഹ്മദാബാദ്), ഉണ്ണികൃഷ്ണന്‍ (റിട്ട. ട്രഷറി ചെർപ്പുളശ്ശേരി), ഇ.എം. നാരായണന്‍ നമ്പൂതിരി (എൻജിനീയര്‍ മുംബൈ), ബിന്ദു (ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂള്‍, തൃക്കാവ് പൊന്നാനി). ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്ന സംസ്കാരചടങ്ങിൽ നിരവധി പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.