Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശ്രീവരാഹം ഉൾപ്പെടെ...

ശ്രീവരാഹം ഉൾപ്പെടെ മറ്റു ക്ഷേത്രങ്ങളിലും സ്വർണക്കൊള്ള

text_fields
bookmark_border
ശ്രീവരാഹം ഉൾപ്പെടെ മറ്റു ക്ഷേത്രങ്ങളിലും സ്വർണക്കൊള്ള
cancel

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​കൊ​ള്ള​ക്ക്​ സ​മാ​ന​മാ​യി സം​സ്ഥാ​ന​ത്തെ മ​റ്റു​ ചി​ല പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലും സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വി​വ​രാ​വ​കാ​ശ​രേ​ഖ. തി​രു​വ​ന​ന്ത​പു​രം ശ്രീ​വ​രാ​ഹം ക്ഷേ​ത്രം, കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള പു​ള്ള്​ ദേ​വി ക്ഷേ​ത്രം, തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ്വ​ർ​ണം കാ​ണാ​താ​യ​ത്. സ്വ​ദേ​ശ്​ ദ​ർ​ശ​ൻ പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ​ബ​രി​മ​ല, എ​രു​മേ​ലി, പ​മ്പ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ച്ച 46 കോ​ടി രൂ​പ​യി​ൽ 10 കോ​ടി​യി​ലേ​റെ സം​സ്ഥാ​നം ന​ഷ്ട​മാ​ക്കി​യ​താ​യും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ൽ വ്യ​ക്ത​മാ​കു​ന്നു. കൊ​ച്ചി ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തൃ​ശൂ​ർ ഗ്രൂ​പ്പാ​യ പ​ഴു​വം ദേ​വ​സ്വ​ത്തി​ന്​ കീ​ഴി​ലു​ള്ള പു​ള്ള്​ ദേ​വി ക്ഷേ​ത്ര​ത്തി​ൽ അ​ഞ്ച് പ​വ​ൻ 40 ഗ്രാം 500 ​മി​ല്ലി​ഗ്രാം തൂ​ക്കം വ​രു​ന്ന ഏ​ഴ്​ സ്വ​ർ​ണ​മാ​ല​ക​ളാ​ണ്​ ന​ഷ്ട​മാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ മ​കു​ട​ത്തി​ൽ​നി​ന്ന് 663 മി​ല്ലി​ഗ്രാം, ശ്രീ​വ​രാ​ഹം ക്ഷേ​ത്ര​ത്തി​ലെ പൈ​തൃ​ക മൂ​ല്യ​മു​ള്ള 7.750 ഗ്രാം ​തൂ​ക്ക​മു​ള്ള ര​ണ്ടു​​മാ​ല​ക​ൾ എ​ന്നി​വ​യും​​ ന​ഷ്ട​മാ​യി​.

പൈ​തൃ​ക മൂ​ല്യ​മു​ള്ള​വ​യാ​യ​തി​നാ​ൽ തൂ​ക്ക​ത്തി​ന​പ്പു​റം വ​ൻ വി​ല​മ​തി​ക്കു​ന്ന​താ​ണ് ഈ ​മാ​ല​ക​ൾ. മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്ക്​ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ജി​സ്റ്റ​റി​ല്ലെ​ന്നും വ്യ​ക്​​ത​മാ​കു​ന്നു. പു​ള്ള്​ ദേ​വി ക്ഷേ​ത്ര​ത്തി​ൽ 2014 മേ​യ്​ മു​ത​ൽ 2025 ഡി​സം​ബ​ർ 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ സ്വ​ർ​ണം ന​ഷ്ട​മാ​യ​ത്. കൊ​ച്ചി സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ. ​ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി​ക്ക്​ കൊ​ച്ചി ദേ​വ​സ്വം തൃ​ശൂ​ർ ഗ്രൂ​പ്പ്​ പ​ബ്ലി​ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ ന​ൽ​കി​യ വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലാ​ണ്​ സ്വ​ർ​ണം ന​ഷ്ട​മാ​യ വി​വ​ര​മു​ള്ള​ത്.

തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ലെ ര​ജി​സ്റ്റ​റി​ൽ മ​കു​ട​ത്തി​ന്‍റെ ഭാ​രം 954.663 ഗ്രാം ​എ​ന്നാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്വ​ർ​ണം മോ​ഷ​ണം പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​​ക്രൈം​ബ്രാ​ഞ്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​കു​ട​ത്തി​ന്‍റെ തൂ​ക്കം 954 ഗ്രാം ​മാ​ത്ര​മാ​ണെ​ന്നാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:templeslootingGoldKerala
News Summary - Gold looting in other temples including Sri Varaham
Next Story