‘മദ്യസാന്നിധ്യം തെളിയാതിരിക്കാൻ ശ്രീറാം മരുന്ന് കഴിച്ചോയെന്ന് പരിശോധിക്കും’
text_fieldsതിരുവനന്തപുരം: െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യത്തിെൻറ അംശം പരിശോധനയിൽ കാണാതിരിക്കാനുള്ള വല്ല മരുന്നും ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസ് അന്വേഷണത്തിലും നിയമനടപടികളിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. അപകടം നടന്നത് അമിതമായ ലഹരിക്ക് അടിപ്പെട്ട് വാഹനം ഒാടിച്ചതുെകാണ്ടാണെന്നാണ് പ്രാഥമിക വിവരം. ശ്രീറാം റോഡ് നിയമങ്ങളെ കുറിച്ച് നിയമപരിജ്ഞാനമുള്ള ആളാണ്. കാര്യങ്ങൾ അറിയാവുന്ന ആൾ വ്യത്യസ്തമായ സമീപനം സ്വീകരിക്കുേമ്പാൾ ഗൗരവം കൂടും. മദ്യപിച്ചിരുെന്നന്നത് ശ്രീറാം നിഷേധിച്ചാലും നാടാകെ അംഗീകരിക്കുന്നുണ്ട്.
മദ്യപാനിയുെട ലക്ഷണങ്ങൾ എല്ലാം ഒത്തുവന്നിരുെന്നന്നാണ് അദ്ദേഹത്തെ കണ്ട എല്ലാവരും പറഞ്ഞത്. മദ്യം കഴിച്ചവർ വണ്ടി ഒാടിക്കാൻ പാടിെല്ലന്ന് അദ്ദേഹത്തിനറിയാം. മദ്യം കഴിച്ചിരുന്നില്ലെങ്കിലും അമിത വേഗത്തിൽ വണ്ടി ഒാടിക്കാനും പാടില്ല.
മദ്യപിച്ചെന്ന് രേഖയിലില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അത് പൂർണമായ അന്വേഷണം കഴിയുേമ്പാൾ വ്യക്തമാകുമെന്നായിരുന്നു മറുപടി. അന്വേഷണത്തെ കുറിച്ച ആശങ്ക വേണ്ട. ഇൗ വിഷയത്തിൽ െഎ.എ.എസുകാരെ മൊത്തം ആക്ഷേപിക്കേണ്ടതില്ല. ശ്രീറാമിെൻറ കാര്യത്തിൽ െതറ്റായ കാര്യം നടന്നിട്ടുണ്ട്. അതിന് കൂട്ടുനിന്നവരെയും ആക്ഷേപിക്കാം. അതിനപ്പുറം പോകുന്നത് ശരിയല്ല. ശ്രീറാം ഒാടിച്ച കാർ അമിത വേഗത്തിലായിരുെന്നന്ന് എല്ലാവരും മനസ്സിലാക്കി. കാറിൽ ഒരു യുവതിയും ഉണ്ടായിരുന്നു.
ആദ്യം െഎ.പി.സി 304 എ പ്രകാരമാണ് കേസെടുത്തതെങ്കിലും മദ്യപിച്ചാണ് കാർ ഒാടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നും ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ 304 അടക്കം കൂടുതൽ വകുപ്പുകൾ കൂടി ചേർത്ത് അന്വേഷണം തുടരുകയാണ്. വൈദ്യ പരിശോധന നടത്തുന്നതിലും ആശുപത്രിയിലെത്തിച്ച് രക്ത പരിശോധന നടത്തുന്നതിലും ജനറൽ ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിേലക്ക് കൊണ്ടുപോയതിലും എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുന്നതിലും ഉണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കും -മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
