Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
coast guard
cancel

കേരളതീരം വഴി ശ്രീലങ്കൻ സ്വദേശികൾ പാകിസ്​താനിലേക്ക് കടക്കാൻ സാധ്യത; തിരച്ചിൽ ഊർജിതം

text_fields
bookmark_border

അഴീക്കോട് (തൃശൂർ): കേരളതീരം വഴി ബോട്ടുമാർഗം ശ്രീലങ്കൻ സ്വദേശികൾ പാകിസ്​താനിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരദേശ പ്രദേശങ്ങളിലും കടലിലും അഴീക്കോട് തീരദേശ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. വാഹനങ്ങൾ, ഹോം സ്​റ്റേകൾ, ഹോട്ടൽ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. ഇതുസംബന്ധിച്ച് മത്സ്യത്തൊഴിലാളികൾക്കും കടലോര ജാഗ്രത സമിതികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മുനമ്പം, അഴീക്കോട് പ്രദേശങ്ങളിൽനിന്ന്​ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്നാട് കന്യാകുമാരി കുളച്ചൽ സ്വദേശികളുടെ ബോട്ടുകൾ കേന്ദ്രീകരിച്ചും പ്രദേശത്തെ ബോട്ട് യാർഡുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അഴീക്കോട് തീരദേശ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ചാണ് 24 മണിക്കൂറും കടലിൽ തിരച്ചിൽ നടത്തുന്നത്. മയക്കുമരുന്ന് കടത്തിലൂടെ പണം സമ്പാദിച്ച് എൽ.ടി.ടി.ഇ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന സൂചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lankans likely to cross into Pakistan via Kerala coast
Next Story