Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ രേഖകളുമായി...

വ്യാജ രേഖകളുമായി ശ്രീലങ്കൻ യുവതി പിടിയിൽ

text_fields
bookmark_border
വ്യാജ രേഖകളുമായി ശ്രീലങ്കൻ യുവതി പിടിയിൽ
cancel

ആലപ്പുഴ: വ്യാജ രേഖകളുമായി ആലപ്പുഴയിൽ വിനോദസഞ്ചാരത്തിനെത്തിയ ശ്രീലങ്കൻ യുവതിയെ പൊലീസ് പിടികൂടി. ഇപ്പോൾ കാനഡയിൽ താമിക്കുന്ന ശ്രീലങ്കയിലെ ജാഫ്ന സ്വദേശി നിക്ഷലയാണ് പുന്നമടയിലെ റിസോർട്ടിൽ കുടുംബവുമൊത്ത് താമസിക്കുന്നതിനിടെ പിടിയിലായത്. ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നോർത് പൊലീസ് ഇവരുടെ റിസോർട്ടിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. യുവതിയിൽനിന്ന് വ്യാജ പാൻ കാർഡും ആധാർ കാർഡും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ശ്രീലങ്കയിൽനിന്ന് അഭയാർഥിയായാണ് ഇവർ കാനഡയിൽ പോയത്. അവിടെ സെയിൻസ് ഗേളായാണ് ജോലി നോക്കുന്നത്. കാനഡയിൽ ഇവർക്ക് പെർമനന്റ് റസിഡൻസി ലഭിച്ചിട്ടുണ്ട്. ആറുമാസം കൂടി കഴിഞ്ഞാൽ ഇവർക്ക് കനേഡിയൻ പൗരത്വം ലഭിക്കുമായിരുന്നു. ഭർത്താവും മക്കളും ശ്രീലങ്കയിൽ തന്നെയാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilanakan womenKERALA CRIMEArrestCrime
News Summary - Sri Lankan woman arrested with fake documents
Next Story