Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടതിയിൽ ഹാജരാക്കുമ്പോൾ രക്ഷപ്പെട്ട ശ്രീലങ്കൻ സ്വദേശി പിടിയിൽ

text_fields
bookmark_border
kerala police
cancel
camera_alt

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ട്ട ശ്രീ​ല​ങ്ക​ൻ പൗ​ര​ൻ പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ബോ​ട്ടി​ൽ ക​ട​ൽ മാ​ർ​ഗം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ല​ഹ​രി​മ​രു​ന്നു​ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ അ​ജി​ത് കി​ഷ​ൻ പെ​രേ​ര പി​ടി​യി​ലാ​യ​ത്. ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

മ​ട്ടാ​ഞ്ചേ​രി​യി​ൽ​നി​ന്ന് കോ​സ്റ്റ​ൽ തീ​ര​ദേ​ശ പൊ​ലീ​സാ​ണ് ല​ഹ​രി കേ​സി​ൽ അ​ജി​ത് കി​ഷ​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. ജ​യി​ലി​ൽ മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചെ​ന്ന കേ​സി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sri Lankan man who escaped while being produced in court was arrested
Next Story